News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മാനസിക സമ്മർദം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കക്കുറവ് അങ്ങലനെ തലവേദനയ്ക്ക് കാരണങ്ങൾ പലതാണ്. എന്നാൽ ചിലർക്ക് തല കുളിച്ചാൽ തലവേദന ഉണ്ടാകുന്ന അവസ്ഥ സംഭവിക്കാറുണ്ട്. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാം. പക്ഷെ വേദന തുടരുകയാണെങ്കിൽ അതിന് മറ്റ് കാരണങ്ങൾ ഉണ്ടായേക്കാം.
സ്ഥിരമായി തല കുളിക്കുന്നത് മൈഗ്രെയ്ൻ തലവേദനയെ ട്രിഗർ ചെയ്യാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലും കാണാറ്. ഹെയർ വാഷ് മൈഗ്രെയ്ൻ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നീളമുള്ള തലമുടി ആഴ്ചയിൽ മൂന്നു തവണ കഴുകിയാൽ പോലും ഹെയർ വാഷ് മൈഗ്രെയ്ൻ വരാമെനന്നാണ് വിദഗ്ധർ പറയുന്നത്.
തലമുടി ദീർഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാൻ കാരണമാകും. നന്നായി വെള്ളം കുടിക്കുക, കഫീൻ ഒഴിവാക്കുക, ദിവസവും മുടി കഴുകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ തലവേദനവയെ അകറ്റിനിർത്താൻ സഹായിക്കും. മുടി കഴുകുമ്പോൾ തലയിൽ ശക്തിയായി അമർത്താതിരിക്കാനും ശ്രദ്ധിക്കണം.
WHAT TO READ NEXT

ശൈത്യകാലത്ത് വേണം എക്സ്ട്ര കെയർ, ചർമത്തെ വരണ്ടതാക്കുന്ന ശീലങ്ങൾ
തലയോട്ടിയിലൂടെ പോകുന്ന ആക്സിപിറ്റൽ നാഡികൾക്ക് പരുക്കോ നീർക്കെട്ടോ ഉണ്ടാകുന്നതിനെ തുടർന്നുണ്ടാകുന്ന ആക്സിപിറ്റൽ ന്യൂറാൽജിയ എന്ന അവസ്ഥ മൂലം തുളഞ്ഞ് കയറുന്ന പോലുള്ള തലവേദന ഉണ്ടാകാം. അതുപോലെ ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന മസ്റ്റോയിഡിറ്റിസ് എന്ന അണുബാധയും തലവേദനയ്ക്ക് കാരണമാകാം.
WHAT TO READ NEXT

ഫ്രിഡ്ജിലെ ദുര്ഗന്ധം അകറ്റാന് സ്പോഞ്ച് ടെക്നിക്
തലയോടിനെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന ടെംപറോമാൻഡിബുലർ ജോയിന്റിനുണ്ടാകുന്ന ടെംപറോമാൻഡിബുലർ ജോയിൻറ് (ടിഎംജെ) ഡിസോഡർ എന്ന അവസ്ഥയും തലവേദനയിലേക്ക് നയിക്കും. ഇതിനെല്ലാം പുറമേ പല്ലുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും തലവേദനയിലേക്ക് എത്തും.
Summary
Headache after hair wash, what is hair wash migraine
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


