
നാളെ രാവിലെ 6 മണി മുതല് ചിത്രത്തിന്റെ കേരളത്തിലെ ഷോകള് ആരംഭിക്കും.

News Now
കൊച്ചി: രജനികാന്തിനെ നായകനാക്കി നെല്സണ് ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന 'ജയിലര് 2' ആഗോള റിലീസ് നാളെ. കേരളത്തില് 800 സ്ക്രീനുകളില് ഓള് ടൈം റെക്കോര്ഡ് റിലീസായി ആണ് ചിത്രം എത്തുന്നത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില് കളിക്കുക. ചിത്രത്തിന്റെ അഡ്വാന്സ് ബുക്കിംഗിന് റെക്കോര്ഡ് പ്രതികരണം ആണ് ലഭിച്ചത്. 8 കോടിയോളം ആണ് ചിത്രം കേരളത്തില് നിന്ന് നേടിയ പ്രീസെയില്സ് എന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരന് നിര്മ്മിക്കുന്ന ചിത്രം കേരളത്തില് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. നാളെ രാവിലെ 6 മണി മുതല് ചിത്രത്തിന്റെ കേരളത്തിലെ ഷോകള് ആരംഭിക്കും.
ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ എന്നീ ബുക്കിംഗ് ആപ്പുകളില് ഇപ്പോഴും ട്രെന്ഡിങ് ആയി തുടരുന്ന ചിത്രത്തിന്, സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗാണ് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവന് ഷോകളും ഇതിനോടകം ഫുള് ആയിക്കഴിഞ്ഞു. ഇത് കൂടാതെ തൃശൂര് രാഗം ഉള്പ്പെടെയുള്ള സ്ക്രീനുകളില് 24 മണിക്കൂര് മാരത്തോണ് ഷോകളാണ് ആദ്യ ദിനം ജയിലര് 2 നായി നടക്കുക. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന് പാര്ട്ണര്.
ചിത്രത്തിന്റെ ടിക്കറ്റ് ഡിമാന്ഡ് ഓരോ നിമിഷവും വര്ധിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില് കൂടുതല് പ്രദര്ശനങ്ങള് ഉള്പ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോര്ട്ട്. മലയാളത്തിന്റെ മെഗാതാരം മോഹന്ലാല് ചിത്രത്തില് ഉള്ളതും ചിത്രത്തിന് കേരളത്തില് ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തില് അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹന്ലാല് രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വര്ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തിന്റെയും മോഹന്ലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്ക്രീനില് കാണാനുള്ള ആവേശം പ്രേക്ഷകരില് ഉണ്ടാക്കുന്നതില് നിര്ണായകമായിട്ടുണ്ട്.
ബ്ലോക്ക്ബസ്റ്റര് വിജയമായ 'ജയിലറി'ന് ശേഷം മുത്തുവേല് പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തില് ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലന്, മിഥുന് ചക്രവര്ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന് തുടങ്ങിയവരും താരനിരയിലുണ്ട്.
രചന, സംവിധാനം: നെല്സണ് ദിലീപ്കുമാര്, നിര്മ്മാതാവ്: കലാനിധി മാരന്, ബാനര്: സണ് പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാര്ത്തിക് കണ്ണന്, എഡിറ്റിംഗ്: ആര്. നിര്മ്മല്, സംഗീതം: അനിരുദ്ധ് രവിചന്ദര്, പ്രൊഡക്ഷന് ഡിസൈനര്: ഡോ. കെ. കിരണ്, ആക്ഷന്: ചേതന് ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനര്മാര്: പല്ലവി സിംഗ്, മുതുല് ഹഫീസ്, സൗണ്ട് മിക്സ്: സുരേന് ജി, സൗണ്ട് ഡിസൈന്: സുരേന് ജി., എസ്. അളഗിയകൂത്തന്, കളറിസ്റ്റ്: ആന്ഡ്രിയാസ് ബ്രൂക്കല്, ഡി.ഐ. ലാബ്: അന്നപൂര്ണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസര്: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റില്സ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈന്: കബിലന് ചെല്ലയ്യ, പ്രൊഡക്ഷന് കണ്ട്രോളര്മാര്: ഡി. രമേഷ് കുച്ചിരായര്, ആര്. എസ്. സുരേഷ് മണിയന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്: സുനില് റെഡ്ഡി, പി.ആര്.ഒ: ശബരി.
Summary
Ahead of Jailer 2 release, a quick recap of how Rajinikanth’s action drama Jailer became one of Tamil cine
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'എങ്ങും തലൈവര് മയം'; ആദ്യ ദിനം കേരള പ്രീസെയില് 4 കോടിയിലേക്ക്; 'ജയിലര് 2' ന് മാരത്തോണ് ഷോകളുമായി തീയേറ്ററുകള്
'രജിനിഫെെഡ്'; ഒരു മണിക്കൂറില് 1 കോടി 61 ലക്ഷം പ്രീസെയില്; കേരളത്തില് റെക്കോര്ഡ് ബുക്കിങുമായി 'ജയിലര് 2'



