
News Now
ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം തലവേദന എന്ന് ചിലർ ഈ തലവേദനയെ വിളിക്കാറുണ്ട്. ഐസ്ക്രീം എന്നല്ല, തണുത്തതെന്തും കഴിക്കുമ്പോൾ ഇത്തരത്തിൽ തലവേദന ഉണ്ടാകാം. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്.
തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം ഉണ്ടാകുന്ന കഠിനമായ വേദനയാണ് പ്രധാന ലക്ഷണം. തലയുടെ മുൻഭാഗത്ത് വേദന ആരംഭിച്ച്, പിന്നീട് വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ സഹായമില്ലാതെ അൽപ സമയത്തിന് ശേഷം അവ മാറുകയും ചെയ്യാറുണ്ട്.
WHAT TO READ NEXT

ബ്രേക്ക്ഫാസ്റ്റ് മുടക്കിയാൽ പല്ലുകൾ കേടാകുമോ?
താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം.
WHAT TO READ NEXT

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില കോമ്പിനേഷൻ അപകടമാണ്
തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതുപോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുന്നതും സഹായിക്കും.
Summary
Headaches after eating icecream, what is brain freeze
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



