റേഡിയേഷന്‍ ചികിത്സയില്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കും, കൂൺ ഡയറ്റിൽ ചേർക്കേണ്ടത് എങ്ങനെ?

കലോറി കുറഞ്ഞതും നാരുകളും ആന്റീഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കൂൺ.

MUSHROOM HEALTH BENEFITS
MUSHROOM HEALTH BENEFITSPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :9 സെപ്റ്റംബർ 2026, 11:02 am IST

ജീവിതശൈലിയിലും വരുമാനത്തിലുമുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന് മലയാളികൾക്കിടയിൽ ഡിമാഡ് കൂടുകയാണ്. അതുകൊണ്ട് തന്നെ ഭക്ഷ്യയോഗ്യമായ കൂണുകള്‍ക്ക് നമ്മുടെ ഡയറ്റില്‍ ഇന്ന് വലിയ സ്ഥാനമുണ്ട്.

മറ്റ് പച്ചക്കറികളെ പോലെ 90 ശതമാനം ജലാശം അടങ്ങിയതാണ് കൂണുകളും. ഉരുണ്ടതും പരന്നതുമായി പലവിധ ഇനങ്ങളിലുള്ള കൂണുകൾ ഇന്ന് വിപണയിൽ ലഭ്യമാണ്. കലോറി കുറഞ്ഞതും നാരുകളും ആന്റീഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് കൂൺ. ധാന്യാഹാരത്തില്‍ ഇല്ലാത്തും ശരീരവളര്‍ച്ചയ്ക്ക് അത്യാവശ്യവുമായ അമിനോ അസിഡുകള്‍ കൂണിലുണ്ട്. കൂടാതെ ബി വിറ്റാമിനുകളായ തയാമിൻ, റിബോഫ്‌ലവിന്‍, നയാസിന്‍, പാന്റോതനിക് ആസിഡ്, വിറ്റാമിന്‍ സി, എ, ഡി, കെ എന്നിവയും നല്ല തോതിലുണ്ട്.

പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമുള്ളതിനെക്കാള്‍ കൂടുതല്‍ അളവില്‍ ധാതുലവണങ്ങള്‍ കൂണില്‍ നിന്ന് ലഭിക്കും. പ്രത്യേകിച്ച്, ഫോസ്ഫറസും പൊട്ടാസ്യവും. കൂണിലെ ശരിയായ സോഡിയം- പൊട്ടാസ്യം അനുപാതം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. ഇരുമ്പ്, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയും കൂണിലുണ്ട്. കൊഴുപ്പിന്റെ അംശം വളരെ കുറവാണ്. എന്നാല്‍ അത്യാവശ്യ കൊഴുപ്പായ ലിനോലിക് അമ്ലം ധാരാളമുണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ സഹായിക്കും.

ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് കൂണ്‍. ഭക്ഷണത്തിലെ നാരുകള്‍ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്‌ട്രോള്‍ അളവു കുറയ്ക്കുന്നതിനും കൂണ്‍ സഹായിക്കും. കൂണില്‍ അടങ്ങിയ പ്രോട്ടീന്‍-polysaccharide സംയുക്തങ്ങളാണ് അവയ്ക്ക് ഔഷധമൂല്യം നല്‍കുന്നത്. ഇവയ്ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അര്‍ബുദം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനും കഴിവുണ്ട്.

ചില ഇനം കൂണുകള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായ തോതില്‍ തടയുന്നു. ചിപ്പിക്കൂണിലുള്ള ആന്റി ഓക്‌സിഡന്റിന് നീര് കുറയ്ക്കാന്‍ കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൂട്ടം കൂടുന്നത് തടയാനും കഴിയും. ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക, കരള്‍രോഗങ്ങള്‍ എന്നിവയെ തടയുന്നതിനൊപ്പം ഈ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും കൂണുകള്‍ സഹായിക്കുന്നു.

റേഡിയേഷന്‍ ചികിത്സയില്‍ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്്ക്കാനും കൂണുകള്‍ക്ക് കഴിയും. സ്ഥിരമായി കൂണ്‍ കഴിച്ചാല്‍ മാത്രമേ മികച്ച തോതില്‍ ഈ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ.

കൂണിലെ വിറ്റാമിൻ ഡി നേരിട്ടു കിട്ടാൻ ഒരു ട്രിക്ക് ഉണ്ട്

ഒരു രഹസ്യം പറഞ്ഞു തരാം, കൂണ്‍ പാകം ചെയ്യുന്നതിന് മുന്‍പ് 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യപ്രകാശം ഏൽക്കുമ്പോൾ വിറ്റാമിൻ ഡി2 ആയി മാറുന്ന എർഗോസ്റ്റെറോൾ എന്ന സംയുക്തം കൂണിൽ അടങ്ങിയിട്ടുണ്ട്.

News Now

Summary

Health Benefits of Mushrooms, how to add Mushrooms in your diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates