
വിട്ടുമാറാത്ത ക്ഷീണവും പുറംവേദനയും, സമ്മര്‍ദമാണെന്ന് കരുതി തള്ളിക്കളയരുത്, സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തം

ലോകത്ത് കൂടുതൽ ആളുകൾ മരിക്കുന്നതിനുള്ള ഒരു പ്രധാന കാരണമായി ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദ്രോഗങ്ങൾ ഇന്ന് വർധിച്ചിരിക്കുകയാണ്. നെഞ്ചുവേദനയെയാണ് എല്ലാവരും പ്രധാന ഹൃദയാഘാത ലക്ഷണമായി വിലയിരുത്തുന്നത്. എന്നാല്‍ സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്.
സ്ത്രീകളില്‍ ഹൃദയാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് വരില്ല, കാരണം അവ വളരെ സൂക്ഷ്മവും പ്രതീക്ഷിക്കാത്തതുമായിരിക്കുമെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ഡോ. ദിമിത്രി യാരനോവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
ക്ഷീണം, പുറംവേദന, ചെറിയ ശ്വാസതടസം പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ അത് പലപ്പോഴും മാനസികസമ്മര്ദത്തിന്റെയാണെന്ന് കരുതി അവഗണിക്കാം. എന്നാല്‍ സ്ത്രീകളില്‍ ഇത് ഹൃദയാഘാത ലക്ഷണങ്ങള്‍ ആകാം.
ഛര്‍ദ്ദി
പുറംവേദന
പെട്ടെന്നുള്ള ക്ഷീണം
ശ്വാസതടസം-
വലതു തോളില്‍ വേദന അനുഭവപ്പെട്ടിരുന്നു.
വയറു വേദന,
പുറംവേദന, കൂടാതെ തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ അവഗണിക്കാറുണ്ട്. ഇത് ഹൃദയാഘാതത്തിന്റെ മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണമാകാമെന്ന് അദ്ദേഹം പറയുന്നു.
ചിലർക്ക് തലകറക്കം അല്ലെങ്കിൽ ഓക്കാനം അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ സൂക്ഷ്മമായതിനാൽ എളുപ്പത്തിൽ അവഗണിക്കുന്നു. പല സ്ത്രീകളും ഇത് സമ്മർദമോ നിസ്സാരമായ എന്തെങ്കിലും കാരണമോ ആണെന്ന് കരുതി ചികിത്സ തേടാതെ വൈകിപ്പിക്കും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്നത് അപകടമാണ്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
women experience heart attack symptoms differently from men
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




