രാത്രി കുളി ഏറ്റവും അപകടം, വിട്ടുമാറാത്ത കഴുത്തുവേദനയ്ക്ക് പിന്നിലെ കാരണം

ദിവസവും സമയം മാറ്റി കുളിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം.

Bath mistakes
Bath mistakesPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :29 സെപ്റ്റംബർ 2026, 2:20 pm IST

മലയാളികളുടെ ദിനചര്യയില്‍ കുളിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ എപ്പോള്‍ കുളിക്കണമെന്ന് ഇന്ന് പലർക്കും അറിയില്ലെന്ന് ആയുവേദ വിദഗ്ധനായ ഡോ. അഭിലാഷ് നാഥ് സമകാലിക മലയാളത്തോട് പറയുന്നു. മിക്കവാറും ആളുകള്‍ അവരുടെ സൗകര്യത്തിനാണ് കുളിയുടെ സമയം ക്രമീകരിക്കുന്നത്. എന്നാൽ സാധാരണമെന്ന് തോന്നുന്ന ഈയൊരു കാര്യം നിങ്ങളെ ദീർഘകാല രോഗിയാക്കുന്നതിലേക്ക് നയിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ശരീരമ മുഴുവൻ നീര്, കഴുത്ത് വേദന, തോളു വേദന, സന്ധികളിൽ വേദന തുടങ്ങിയ പല രോഗാവസ്ഥകളുമായി ആളുകൾ ചികിത്സയ്ക്കെത്താറുണ്ട്. അവരിൽ ഭൂരിഭാഗം ആളുകളും തെറ്റായ സമയത്താണ് കുളിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് കുളിച്ചാൽ അടുത്ത ദിവസം രാത്രിയോടെയാകും കുളിക്കുക. ഇങ്ങനെ ദിവസവും സമയം മാറ്റി കുളിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യാം.

ദിവസവും രാവിലെ പത്ത് മണിക്ക് മുൻപായി കുളിക്കുക എന്നത് പ്രധാനമാണ്. ഇത് നിങ്ങളെ ഉന്മേഷത്തോടെ ദിവസം ആസ്വദിക്കാൻ സഹായിക്കും. എന്നാൽ വൈകുന്നേരങ്ങളിലെ കുളി ഏറ്റവും അപകടമാണ്. വൈകുന്നേരം കുളിക്കുന്നത് ചിലരിൽ തലനീരിറങ്ങാൻ കാരണമാകും. ഇത് കഴുത്തിനും തോളിനുമൊക്കെ വേദന ഉണ്ടാകാം. പ്രത്യേകിച്ച് പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കൂടി ഉണ്ടെങ്കില്‍ നീര് വീണാല്‍ പിന്നെ പോകാന്‍ ബുദ്ധിമുട്ടാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.- ഡോ. അഭിലാഷ് പറയുന്നു.

അതേസമയം, രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരവും മനസ്സും ശാന്തമാകാൻ സഹായിക്കുകയും മെച്ചപ്പെട്ട ഉറക്കം കിട്ടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ അവിടെ ശ്രദ്ധിക്കേണ്ടതും ഇതേ കാര്യമാണ്. രാത്രി തലകുളി ഒഴിവാക്കുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു.

News Now

Summary

Which is the right time for bath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates