
ഹൃദ്രോഗികൾ വലതുവശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഗുണകരം, കാരണം...
നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.

ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ തന്നെ കിടപ്പും പ്രധാനമാണ്. ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഉചിതം. ഇങ്ങനെ കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അല്പം ഉയർന്ന നിലയിൽ ആയിരിക്കും. ഇത് ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ചില ആളുകളിൽ കൂർക്കംവലി കുറക്കാനും സഹായിക്കുന്നു.
നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്.
അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.
WHAT TO READ NEXT

നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?
എന്നിരുന്നാലും, രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
Heart patients sleeping pattern
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


