
'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പെട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം
അമിതമായ ഭാരമെടുക്കുകയോ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ചുമയുണ്ടെങ്കിലോ ഹെര്‍ണിയ ചിലപ്പോള്‍ സങ്കീര്‍ണമാകാം.

നമ്മുടെ വയറിനകത്തെ ആമാശയം, ചെറുകുടൽ, വൻകുടൽ, മറ്റ് അവയവങ്ങൾ എന്നിവ ഒരു പരിധിക്കപ്പുറം പുറത്തേക്ക് തള്ളി വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനമായി അടിവയറ്റിലൊരു ഭിത്തിയുണ്ട്. ഇവിടുത്തെ പേശികളുടെയോ കലകളുടെയോ ബലക്ഷയം മൂലം എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വയറിനുള്ളിലെ അവയവങ്ങളോ കുടലോ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം.
നില്‍ക്കുമ്പോൾ കാണുന്ന മുഴ കിടക്കുമ്പോള്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ചിലപ്പോള്‍ അവയവങ്ങള്‍ അമരുകയും ചുരുങ്ങുകയും ചെയ്യാം. അതോടൊപ്പം കഠിനമായ വയറുവേദനയും ഛര്‍ദിയും മറ്റ് ബുദ്ധിമുട്ടുകളും സംഭവിക്കാം. ഇത് ഒറ്റ് ദിവസം കൊണ്ട് സംഭവിക്കുന്ന മാറ്റമല്ല, വളരെ സാവധാനത്തിൽ വികസിച്ചു വരുന്ന ലക്ഷണങ്ങളാണ്. ചിലപ്പോള്‍ പെട്ടെന്നു തന്നെ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നേക്കാം. അമിതമായ ഭാരമെടുക്കുകയോ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ചുമയുണ്ടെങ്കിലോ ഹെര്‍ണിയ ചിലപ്പോള്‍ സങ്കീര്‍ണമാകാം.
WHAT TO READ NEXT

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
ജീവിതശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും പരിപൂര്‍ണമായും മാറ്റിയെടുക്കാവുന്ന രോഗമാണിത്. പൊക്കിളിലൂടെ വരുന്ന ഹെര്‍ണിയയെ അംബ്ലിക്കല്‍ ഹെര്‍ണിയ എന്നും പൊക്കിളിന്റെ ചുറ്റുപാടു നിന്ന വരുന്ന ഹെര്‍ണിയയെ പാരഅംബ്ലിക്കല്‍ ഹെര്‍ണിയ എന്നുമാണ് പറയുന്നത്. വയറിന്റെ താഴ്ഭാഗത്തു കാണുന്ന ഹെര്‍ണിയയെ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ, ഫെമൊറല്‍ ഹെര്‍ണിയ എന്നിങ്ങനെയാണ് പറയുന്നത്. നെഞ്ച്, തലയോട്ടിയുടെ താഴ്ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഹെര്‍ണിയ ഉണ്ടാകാറുണ്ട്.
വേദനയോ വീക്കമോ കാണപ്പെടുമ്പോൾ മാത്രമാണ് നമ്മൾ ഹെർണിയയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. മിക്കപ്പോഴും വളരെ പതിയെയാണ് ഹെർണിയ രൂപം കൊള്ളുന്നത്. ഏതെങ്കിലും തരത്തിലുള്ള വേദനയോ വീക്കമോ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പു തന്നെ ഹെർണിയ ശരീരത്തിൽ രൂപം കൊള്ളുന്നുണ്ട്. എന്നാൽ മിക്കവരും കരുതുന്നത് പെട്ടെന്ന് ഭാരം ഉയര്‍ത്തിയത് കൊണ്ടാണ് ഹെർണിയ വന്നതെന്നാണ്.
തെറ്റായ രീതിയിലുള്ള ശ്വസനം, വിട്ടുമാറാത്ത ചുമ, ദഹനവ്യവസ്ഥയ്ക്ക് വരുന്ന അമിതഭാരം, തീരെ വ്യായാമമില്ലാത്ത ജീവിതശൈലി എന്നിവയെല്ലാം ഹെർണിയയ്ക്ക് കാരണമാകാറുണ്ട്. പുകവലി ഒഴിവാക്കുന്നത് ഹെർണിയയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് യൂറോപ്യൻ ഹെർണിയ സൊസൈറ്റി പറഞ്ഞു. കൂടാതെ ശരിയായ വ്യായാമം, കൃത്യമായ ഭക്ഷണരീതി എന്നിവയെല്ലാം ഹെർണിയയെ അകറ്റിനിർത്താൻ സഹായിക്കും.
ഹെർണിയയ്ക്ക് കാരണമാകുന്ന ശീലങ്ങൾ
തെറ്റായ രീതിയിലുള്ള ഇരിപ്പും നിൽപ്പും
തെറ്റായ രീതിയിലുള്ള ഇരിപ്പ് ഹെർണിയയ്ക്ക് കാരണമാകും. കുനിഞ്ഞിരിക്കുകയോ ലോവർ ബാക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയിലോ ആണെങ്കിൽ വയറിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിന് കാരണമാകും. ഇത്തരത്തിൽ ദീർഘകാലം തെറ്റായ രീതിയിൽ ഇരിക്കുന്നത് ശരീരത്തിന്റെ പ്രധാനപ്പെട്ട പേശികളെ ദുർബലമാക്കും. ആന്തരിക അവയവങ്ങളെ പിന്തുണയ്ക്കാനുള്ള കഴിവിനെ ഇത് ദുർബലപ്പെടുത്തുകയും ഹെർണിയയ്ക്ക് കാരണമാകുകയും ചെയ്യും.
വിട്ടുമാറാത്ത മലബന്ധം
വിട്ടുമാറാത്ത മലബന്ധവും വയറിൽ നിന്ന് പോകുന്നതിനു വേണ്ടി അമിതമായി ആയാസം എടുക്കുന്നതും ഹെർണിയയ്ക്ക് കാരണമാകും. കാരണം മലവിസർജ്ജനം നടത്തുമ്പോൾ വലിയ സമ്മർദ്ദം ഉപയോഗിക്കുന്നത് ഈ പേശികൾക്ക് വളരെയധികം സമ്മർദം ഉണ്ടാക്കാം. ഇത്തരത്തിൽ നിരന്തരം വലിയ ആയാസം എടുക്കുന്നത് പേശി നാരുകളെ ദുർബലപ്പെടുത്തുകയും ഹെർണിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
വ്യായാമം ഇല്ലാത്തത്
വ്യായാമം ഒരു പ്രധാന ഘടകമാണ്. ആവശ്യത്തിനുള്ള വ്യായാമം ഇല്ലെങ്കിൽ പേശികൾ ദുർബലമാകും. ദുർബലമായ പേശികൾ ആണെങ്കിൽ പലപ്പോഴും സാധനങ്ങൾ ഉയർത്തുന്നതു പോലെയുള്ള ചെറിയ ജോലികൾ പോലും ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇത്തരത്തിൽ വ്യായാമം ഇല്ലാതെ ആയാസകരമായ ജോലികൾ ചെയ്യുന്നതും ഹെർണിയയ്ക്ക് കാരണമാകും.
ഭാരമുള്ള വസ്തുക്കൾ തെറ്റായ രീതിയിൽ ഉയർത്തുന്നത്
ഭാരമുള്ള വസ്തുക്കൾ തെറ്റായ രീതിയിൽ ഉയർത്തുന്നതും അടിവയറിലെ ഭിത്തികളെ മോശമായി ബാധിക്കും. മിതമായ ഭാരമാണ് സ്ഥിരമായി ഉയർത്തുന്നതെങ്കിലും അത് ശരിയായ രീതിയിൽ ചെയ്യുന്നില്ലെങ്കിൽ ആരോഗ്യത്തെ ദോഷമായി ബാധിക്കും.
വിട്ടുമാറാത്ത ചുമ, തുമ്മൽ
പുകവലി, അലർജി എന്നിവ മൂലം വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ തുമ്മൽ ഉണ്ടാകുന്നത് വയറിലെ മർദ്ദം വർധിക്കുന്നതിന് കാരണമാകും. എപ്പോഴും മുന്നോട്ടും പിന്നോട്ടുമുള്ള ഈ ചലനം വയറിലെ ഭിത്തിയെ ദുർബലപ്പെടുത്തുകയും അത് ഹെർണിയയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
വയറിലെ അധികഭാരം
വയറിൽ അമിതമായി കൊഴുപ്പ് അടിയുന്നത് വയറിലെ പേശികളിൽ തുടർച്ചയായ സമ്മർദ്ദം ചെലുത്തും. ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പിരിമുറുക്കം പേശിപാളികൾ വലിച്ചു നീട്ടപ്പെടാനും ദുർബലമാകാനും കാരണമാകുന്നു. ഇത്തരത്തിൽ പേശികളിൽ വലിയുന്നത് അവയവങ്ങൾ യഥാസ്ഥാനത്ത് നിലനിർത്താൻ തടസ്സം സൃഷ്ടിക്കുന്നു.
ഭാരം ഉയർത്തുമ്പോൾ ശ്വാസം പിടിക്കുന്നത്
അറിഞ്ഞോ അറിയാതെയോ പലരും ഭാരം ഉയർത്തുമ്പോൾ ശ്വാസം പിടിക്കാറുണ്ട്. ചിലർ വ്യായാമം ചെയ്യുമ്പോഴും കൂടുതൽ ആയാസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ശ്വാസം പിടിച്ചു വെക്കാറുണ്ട്. ഇത് പലപ്പോഴും വയറിനുള്ളിൽ മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകുകയും വയറിലെ പേശികളിൽ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്യുന്നു.
WHAT TO READ NEXT

ഹൃദയം കാക്കും മത്തങ്ങവിത്തുകൾ, ദിവസവും കഴിക്കാമോ?
WHAT TO READ NEXT

രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ, ഈ 5 കാര്യങ്ങൾ ചെയ്യരുത്
WHAT TO READ NEXT

മഴക്കാലത്ത് ചുരുണ്ടമുടി ഡ്രൈ ആകുന്നുണ്ടോ? ഒഴിവാക്കേണ്ട 10 അബദ്ധങ്ങൾ
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Hernia Risk Factors, prevention and treatment
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



