ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷി കൂട്ടുമോ? ദിവസവും എത്രനേരെ നടക്കണം?

സാധാരണ നടക്കുന്നതിനെക്കാൾ ബ്രിസ്ക് വാക്കിങ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ഏറെ സഹായകരമാണ്.

brisk Walking health benefits
brisk Walking health benefitsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :29 സെപ്റ്റംബർ 2026, 4:40 pm IST

രോഗം വരാതെ ശരീരം സംരക്ഷിക്കാൻ പ്രതിരോധശേഷി പ്രധാനമാണ്. ഭക്ഷണക്രമം, ഉറക്കം, മാനസികാരോഗ്യം, വ്യായാമം തുടങ്ങിയ നിരവധി ഘടകങ്ങൾ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ട്. ദിവസവും അൽപ സമയം വേഗത്തിൽ നടക്കുന്നത് (Brisk Walk) പോലും ആരോഗ്യത്തിന് ഗുണം ചെയ്യും.

ബ്രിസ്ക് വാക്കിങ്

സാധാരണ നടക്കുന്നതിനെക്കാൾ ബ്രിസ്ക് വാക്കിങ് ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ഏറെ സഹായകരമാണ്. എന്നാൽ ഓടുന്നതുപോലെ അമിതമായി വേഗത്തിലാകേണ്ടതില്ല. ബ്രിസ്ക് വാക്കിങ് ചെയ്യുന്ന ഒരാൾക്ക് സംസാരിക്കാൻ കഴിയണം. എന്നാൽ പാട്ടുപാടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിലുള്ള വേഗമായിരിക്കും സാധാരണ മിതമായ തീവ്രതയിലുള്ള വ്യായാമം. നടത്തത്തിന്റെ വേഗം ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, ശാരീരികക്ഷമത എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

ബ്രിസ്ക് വാക്കിങ് പ്രതിരോധശേഷിയെ എങ്ങനെ മെച്ചപ്പെടുത്തും?

വൈറസുകൾ, ബാക്ടീരിയകൾ തുടങ്ങിയ രോഗാണുക്കളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ സഹായിക്കുന്ന ശരീരത്തിൻ്റെ സങ്കീർണ സംവിധാനമാണ് രോഗപ്രതിരോധ സംവിധാനം. സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ ഈ സംവിധാനത്തിന്റെ സാധാരണ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. എന്നാൽ വ്യായാമം ചെയ്യുന്നതു കൊണ്ടു മാത്രം എല്ലാ രോഗങ്ങളെയും തടയാനാകില്ല.

ദിവസവും എത്ര സമയം ബ്രിസ്ക് വാക്കിങ് ചെയ്യണം?

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള ശാരീരിക പ്രവർത്തനമാണ് പൊതുവായ മാർഗനിർദേശം. ഇത് ദിവസവും 30 മിനിറ്റ് വീതം ആഴ്ചയിൽ അഞ്ചു ദിവസം എന്ന രീതിയിൽ ക്രമീകരിക്കാം.

ബ്രിസ്ക് വാക്കിങ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പതുക്കെ ആരംഭിക്കുക: ദീർഘകാലമായി വ്യായാമം ചെയ്യാത്തവർ ആദ്യ ദിവസം തന്നെ വേഗത്തിൽ നടക്കാൻ ശ്രമിക്കരുത്.

  • വാം അപ്പ് ചെയ്യുക: ആദ്യത്തെ അഞ്ച് മിനിറ്റ് പതുക്കെ നടന്ന് ശരീരത്തെ വ്യായാമത്തിനായി തയ്യാറാക്കാം.

  • അനുയോജ്യമായ ചെരുപ്പ് ധരിക്കുക: കാലിന് സുഖകരവും നല്ല പിടിയുള്ളതുമായ ചെരുപ്പുകൾ തിരഞ്ഞെടുക്കുക.

  • വെള്ളം കുടിക്കുക: ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക.

  • വേഗം നിയന്ത്രിക്കുക: നടക്കുമ്പോൾ സംസാരിക്കാൻ കഴിയണം. അമിതമായി കിതയ്ക്കുകയോ തലകറക്കം അനുഭവപ്പെടുകയോ ചെയ്താൽ വേഗം കുറയ്ക്കുക അല്ലെങ്കിൽ നിർത്തുക.

  • സ്ഥിരത പാലിക്കുക: ഇടയ്ക്കൊക്കെ ദീർഘനേരം നടക്കുന്നതിനെക്കാൾ ശാരീരികക്ഷമതയ്ക്ക് അനുയോജ്യമായ രീതിയിൽ പതിവായി നടക്കുന്നത് പ്രായോഗികമാണ്.

  • വിശ്രമം അവഗണിക്കരുത്: ശരീരത്തിന് ആവശ്യമായ ഉറക്കവും വിശ്രമവും നൽകണം.

News Now

Summary

Can Brisk Walking Improve Immunity? Benefits of Walking Every Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates