
ചൂടു ചായ കുടിക്കുന്ന ശീലമുണ്ടോ? അന്നനാള കാൻസർ സാധ്യത കൂടുതലെന്ന് പഠനം
നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു.

ചായ ആയാൽ ചൂടോടെ കുടിക്കണം, അതാണ് അതിന്റെ ഒരു രീതി. എന്നാൽ ഈ തീ ചൂട് കാന്‍സറിന് കാരണമായാലോ? ചൂടു കൂടുതലുള്ള പാനീയങ്ങള്‍ അല്ലെങ്കിൽ ഭക്ഷണങ്ങൾ അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
WHAT TO READ NEXT

പച്ചമുട്ട കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ ഈ ചൂടു അമിതമായാല്‍ അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. ചൂടുങ്ങള്‍ പാനീയങ്ങള്‍ കുടിക്കുന്നത് തുടരുന്നത് ഈ പോറല്‍ ഉണങ്ങാതിരിക്കാനും വീക്കമുണ്ടാകാനും കാരണമാകും. കോശങ്ങള്‍ നശിക്കുന്നതിലൂടെ ഒടുവില്‍ കാന്‍സറായി പരിണമിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം 65 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത 10 മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
'വേവുവോളം കാത്താല്‍ ആറുവോളം കാത്തൂടെ...' എന്ന പഴഞ്ചൊല്ല് വെറുതെ അല്ല, ചൂടുള്ള ഭക്ഷണം അല്ലെങ്കില്‍ പാനീയങ്ങള്‍ കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ മിനിറ്റ് ആറുന്നത് വരെ കാത്തിരുന്ന ശേഷം കഴിക്കുന്നത് അന്നനാള കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
High Temperature of tea may cause cancer
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


