
തലയണ വൃത്തിയാക്കാനും സുഗന്ധമുള്ളതാക്കാനും ചില ബേക്കിങ് സോഡ ടിപ്സ്
തലയണയിൽ ചെറിയ കറകളുണ്ടെങ്കിലും, ബേക്കിങ് സോഡ നല്ലതാണ്.

കാലാവസ്ഥ മാറിവന്നാലും ഒരുപാട് പേരെ വലയ്ക്കുന്ന പ്രശ്നമാണ് തലയണ വൃത്തിയാക്കൽ. ശ്രദ്ധിച്ചില്ലെങ്കിൽ തലയണയിൽ നിന്ന് ദുർഗന്ധം വമിക്കാം. വെയിൽ ഉള്ളപ്പോൾ തലയണ ഇടയ്ക്കിടെ നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവെച്ച് ഉണക്കിയെടുക്കുക. ചൂടുതട്ടിയാൽ ദുർഗന്ധവും അണുക്കളുമെല്ലാം അകലും. ബേക്കിങ് സോഡയും തലയണ വൃത്തിയാക്കാൻ നല്ലതാണ്.
അല്പം ബേക്കിങ് സോഡ മുകളിൽ തൂവിക്കൊടുക്കുക. കുറച്ച് മണിക്കൂറുകൾ അങ്ങനെ വെക്കുക. ഒരു രാത്രി മുഴുവൻ അങ്ങനെ വെച്ചാലും മതി. രാവിലെയാകുമ്പോഴേക്കും, തലയണയിലെ ദുർഗന്ധമെല്ലാം മാറിയിട്ടുണ്ടാകും. അതിനുശേഷം ഒരു വാഷിങ് ബ്രഷ് എടുത്ത്, തലയണയിലെ ബേക്കിങ് സോഡ മുഴുവൻ കളയാം.
തലയണയിൽ ചെറിയ കറകളുണ്ടെങ്കിലും, ബേക്കിങ് സോഡ നല്ലതാണ്. കറയുടെ മുകളിൽ മാത്രം അല്പം ബേക്കിങ് സോഡ തൂവിക്കൊടുക്കുക. അല്പനേരത്തിന് ശേഷം നനവുള്ള തുണികൊണ്ടോ വെറ്റ് ടിഷ്യൂ കൊണ്ടോ അവിടെ പതുക്കെ ഒപ്പിയെടുക്കാം. എന്നിട്ട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കാം.
ബേക്കിങ് സോഡയ്ക്ക് പകരം അധികം വീര്യമില്ലാത്ത ഡിറ്റർജന്റും ഉപയോഗിക്കാവുന്നതാണ്. അല്പം വെള്ളത്തിൽ ഡിറ്റർജന്റ് ചേർക്കുക. ഇതിൽ ഒരു സ്‌പോഞ്ചോ തുണിയോ മുക്കി, കറയുള്ള ഭാഗത്ത് പതുക്കെ തുടയ്ക്കാം. അതിനുശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച്, നല്ല വെയിലുള്ള ഭാഗത്തിട്ട് ഉണക്കാം.
ലാവണ്ടർ ഓയിൽ, യൂക്കാലിപ്റ്റസ് എന്നിവയിലേതെങ്കിലും മൂന്നോ നാലോ തുള്ളി, വെള്ളവുമായി യോജിപ്പിക്കുക. ഇതൊരു സ്‌പ്രേ ബോട്ടിലിൽ നിറച്ച്, തലയണയിൽ അല്പം സ്‌പ്രേ ചെയ്യാം. തലയണയ്ക്ക് നല്ല സുഗന്ധമുണ്ടാവും. സ്‌പ്രേ ചെയ്തശേഷം തലയണ നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തണം. ചെറുനാരങ്ങാനീരും ഇങ്ങനെ വെള്ളത്തിൽ ചേർത്ത് തലയണയിൽ സ്‌പ്രേ ചെയ്യുന്നത് ഗുണംചെയ്യും. അരക്കപ്പ് വെള്ളത്തിൽ കുറച്ച് വെള്ളവിനീഗർ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതൊരു സ്‌പ്രേ ബോട്ടിലിലൊഴിച്ച് സ്‌പ്രേ ചെയ്യുന്നതും ദുർഗന്ധം അകറ്റാൻ ഉപകരിക്കും.
WHAT TO READ NEXT

ഗ്രില്ല് ചെയ്ത ഭക്ഷണം ഓറൽ കാൻസർ സാധ്യത കൂട്ടാം, ലക്ഷണങ്ങൾ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Home cleaning tips: How to clean pillow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



