മഞ്ഞുകാലമായി, പാദങ്ങൾ വിണ്ടുകീറുന്നത് എങ്ങനെ തടയാം

മഞ്ഞുകാലത്ത് ചൂടുവെള്ളം കൊണ്ട് കാലുകൾ കഴുകുന്ന ശീലം വേണ്ട.

CRACKED FOOTS
CRACKED FOOTSSource by : Meta AI Image
Last Updated :5 December 2025, 5:38 pm IST

മഞ്ഞുകാലമായാൽ പലരും നേരിടുന്ന വലിയൊരു പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. സ്വാഭാവിക എണ്ണമയം കുറയുമ്പോഴാണ് ചർമം വരണ്ടതാകുന്നത്. ഇത് പാദങ്ങള്‍ വിണ്ടുകീറാനും ഡ്രൈ ആവാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകേണ്ടതുണ്ട്.

മഞ്ഞുകാലത്ത് ചൂടുവെള്ളം കൊണ്ട് കാലുകൾ കഴുകുന്ന ശീലം വേണ്ട. അത് കാലുകളെ കൂടുതൽ വരണ്ടതാക്കും. എന്നാൽ ഇടയ്ക്ക് കാല് ചെറുചൂടുവെള്ളത്തിൽ മുക്കിവയ്ക്കുന്നതിൽ തെറ്റില്ല. അതുപോലെതന്നെ സോപ്പിന്റെ അമിതോപയോ​ഗവും വരൾച്ച കൂട്ടും. പകരം കറ്റാർവാഴ അടങ്ങിയ ലേപനങ്ങൾ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ഇടയിക്കിടെ കാലിൽ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഫലപ്രദമാണ്.

പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ​ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

News Now

Summary

Home remedy for cracked foots in winter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates