
കഴുത്തിലെ കറുപ്പ് നീക്കാൻ ഉരുളക്കിഴങ്ങും തൈരും, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ
രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതു പോലും കഴുത്തിലെ കറുപ്പിന് കാരണമാകാം.

കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് പലരെയും അലട്ടാറുണ്ട്. ശുചിത്വമില്ലായ്മ മുതൽ രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ ഇതിന് കാരണമാകാറുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടുന്നതു പോലും കഴുത്തിലെ കറുപ്പിന് കാരണമാകാം. ഇതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് പ്രധാനം.
കഴുത്തിലെ കറുപ്പ് മറയ്ക്കാൻ വീട്ടിലെ ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ
തൈര്
ചർമത്തിലെ കറിവാളിപ്പ് മാറാൻ തൈര് വളരെ ഫലപ്രദമാണ്. രണ്ട് ടേബിൾ സ്പൂൺ തൈര് കഴുത്തിന് ചുറ്റും പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകളയാം.
ബദാം എണ്ണ
ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു-രണ്ട് തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം എണ്ണ കഴുകി കളയാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
WHAT TO READ NEXT

ആഴ്ചയിൽ അഞ്ച് മുട്ട, അൽഷിമേഴ്സ് സാധ്യത 27 ശതമാനം വരെ കുറയും; പഠനം
കറ്റാർവാഴ ജെൽ
കഴുത്തിലെ കറുപ്പ് നിറമകറ്റാൻ കറ്റാർവാഴ ജെൽ മികച്ചൊരു ഓപ്ഷനാണ്. അതിലടങ്ങിയ വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Home Remedy to reduce dark neck
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



