രാവിലെ ചായ കുടിക്കാതെ ടോയിലറ്റിൽ പോകാൻ ബുദ്ധിമുട്ടാണോ? ഭാവിയിൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
കാപ്പി, ചായ എന്നിവയിലെ കഫീൻ കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും.

രാവിലെ ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് മിക്കയാളുകളും. ചിലർക്ക് പ്രഭാതകൃത്യങ്ങൾ തുടങ്ങാൻ ഇത് കൂടിയേ തീരൂ. രാവിലെ ചായ കുടിക്കാതെ ടൊയിലറ്റിൽ പോകാൻ പോലുമാകില്ല. ഒറ്റ നോട്ടത്തിൽ ഇത് നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും ഭാവിയിൽ ഈ ശീലം ചില കുഴപ്പങ്ങൾ ഉണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
WHAT TO READ NEXT

ഏത്തപ്പഴം കഴിച്ചാൽ തടി കൂടുമോ കുറയുമോ?
കാപ്പി, ചായ എന്നിവയിലെ കഫീൻ കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. അതുകൊണ്ട് തന്നെ മലവിസര്‍ജനം വളരെ പെട്ടന്ന് നടക്കും. അതാണ് രാവിലെ കാപ്പിയോ ചായയോ കുടിച്ചാലുടന്‍ ടോയ്ലറ്റില്‍ പോകാനുള്ള തോന്നല്‍ വരുന്നത്. എന്നാൽ മലമൂത്ര വിസർജനത്തിനായി കഫീനെ ദീർഘകാലം ആശ്രയിക്കുന്നത് നമ്മുടെ കുടലിനെ മടിയനാക്കും. പിന്നീട് ഈ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ കഫീൻ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥ ഉണ്ടാകും.
WHAT TO READ NEXT

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും. കൂടാതെ രാവിലെ ചായയ്ക്കും കാപ്പിക്കും പകരം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കാം. ഭക്ഷ്യനാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ദഹനത്തെ മികച്ചതാക്കും. ഇത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഒപ്പം കഫീന്‍റെ സഹായമില്ലാതെ മലവിസർജനം നടത്താൻ കുടലിനെ പരിശീലിപ്പിക്കുക. ദഹനം സുഗമമാക്കാന്‍ അതു തന്നെ നല്ലമാര്‍ഗം.
അമിതമായ കഫീൻ നിർജലീകരണം, അസിഡിറ്റി, ഉറക്കക്കുറവ് എന്നിവയിലേക്കും നയിച്ചേക്കാം. ഇവയെല്ലാം ദഹനം മെച്ചപ്പെടുത്തുന്നതിനുപകരം അത് വഷളാക്കാനും കാരണമാകും. കൂടാതെ ഇത് മലബന്ധത്തിനും വഴിവെയ്ക്കും. കഫീൻ ആമാശയത്തിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും തുടര്‍ന്ന് നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
WHAT TO READ NEXT

മഴക്കാലത്ത് ചുരുണ്ടമുടി ഡ്രൈ ആകുന്നുണ്ടോ? ഒഴിവാക്കേണ്ട 10 അബദ്ധങ്ങൾ
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
How caffine affects digestive system, caffeine and bowel movements
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




