കുടവയറു കുറയ്ക്കാൻ പെടാപ്പാടിലാണോ? ദിവസവും കുടിക്കാൻ ഇ‍ഞ്ചിയിട്ടു തിളപ്പിച്ച വെള്ളം

ഇഞ്ചിയിൽ അടങ്ങിയ ജിഞ്ചറോൾ എന്ന സംയുക്തമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്.

Ginger water
Ginger waterMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :15 ഫെബ്രുവരി 2026, 1:09 pm IST

കുടവയറാണോ നിങ്ങളുടെ പ്രശ്നം? വർക്ക്ഔട്ട് ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും ഫലമില്ലേ? എങ്കിൽ ഇനി ഇഞ്ചി ഒന്ന് പരീക്ഷിച്ചു നോക്കൂ...

ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാൻ മാത്രമല്ല, ആയുർവേദത്തിൽ ഇഞ്ചിയെ ഒരു ഔഷധമായിട്ടാണ് കണക്കാക്കുന്നത്. ഇഞ്ചിയിൽ അടങ്ങിയ ജിഞ്ചറോൾ എന്ന സംയുക്തമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ആർത്തവ സംബന്ധമായ വയറുവേദനയ്ക്കും ഇഞ്ചി ആശ്വാസം നൽകും.

വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് തൊലിക്കടിയില്‍ രൂപപ്പെടുന്ന സബ്കൂട്ടേനിയസ് ഫാറ്റ്. ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിലെവിടെയും രൂപപ്പെടാം.

എന്നാല്‍ വയറിനുള്ളില്‍ രൂപപ്പെടുന്ന വിസറല്‍ ഫാറ്റ് അപകടകാരിയാണ്. ഇത് ആന്തരികാവയവങ്ങളുടെ ചുറ്റുമാണ് രൂപപ്പെടുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരു കഷ്ണം ഇഞ്ചി കടിച്ചു ചവച്ചു കഴിക്കുക. രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ഇത് തുടരുക.

ഇത് നിങ്ങളുടെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇഞ്ചി ചതച്ച് ഇതില്‍ അല്‍പ്പം ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിയെടുത്തു ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്.

News Now

Summary

How Ginger helps to reduse bellyfat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates