
'രാവിലെ ബ്രെഡ് ഉച്ചയ്ക്ക് ചോറ്, രാത്രി ചപ്പാത്തി'; കുടവയറു കുറയാത്തതിന് പിന്നിൽ...
രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്.

കുടവയറു കുറയ്ക്കുക എന്ന കാര്യം അത്ര ഈസി ആയി ചെയ്തെടുക്കാവുന്ന കാര്യമല്ല. എന്നാൽ പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറ് കുറയാത്തതിന് പിന്നിൽ.
WHAT TO READ NEXT

സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?
ഭക്ഷണശീലങ്ങൾ
നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്. അമിത കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊർജമായി ഉപയോഗിക്കപ്പെട്ടില്ലെങ്കിൽ ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാൻ കാരണമാവുകയും ചെയ്യുന്നു.
മാനസിക സമ്മർദം
മാനസിക സമ്മർദം ശരീരത്തിന്റെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തും. ഉറക്കക്കുറവ്, സമ്മർദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വർധിപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഉറക്കം കുറഞ്ഞാലും സമ്മർദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വർധിക്കാൻ കാരണമാകും.
വ്യായാമം
വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്കിളിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാർഡിയോ വ്യായാമങ്ങൾ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. വെറുതെ സാവധാനത്തിൽ നടക്കുന്നതുകൊണ്ട് മാത്രം ഈ കൊഴുപ്പ് കുറയുകയില്ല. അതിന്, ശരീരം വിയർക്കുന്ന തരത്തിലുള്ള ചലനങ്ങൾ ആവശ്യമാണ്.
സംസ്‌കരിച്ച ഭക്ഷണം
സംസ്കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. കൂടാതെ, പാൽ, പനീർ, തൈര് തുടങ്ങിയ പാൽ ഉത്പ്പന്നങ്ങൾ ദിവസത്തിൽ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണമെന്നും ഡോക്ടർ പറയുന്നു. പകരം, പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകാം.
WHAT TO READ NEXT

വയറിന് സുഖമില്ലേ, ശരീരം നൽകുന്ന 7 സൂചനകൾ അവഗണിക്കരുത്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Five Daily habits that increases bellyfat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




