
പകൽ വെള്ളം കുടിക്കാൻ മറന്ന്, രാത്രി ഒറ്റയടിക്ക് കുടിക്കുന്ന ശീലമുണ്ടോ?
ഓരേ സമയം വലിയൊരു അളവില്‍ വെള്ളം ശരീരത്തില്‍ എത്തുന്നത് ശരീരത്തിലെ സോഡിയത്തിന്‍റെ അളവു കുറയാന്‍ കാരണമാകും.

വേനൽക്കാലമാണെങ്കിലും മഞ്ഞുകാലമാണെങ്കിലും ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം കുറയുന്നത് നിര്‍ജ്ജലീകരണം ഹൃദയമിടിപ്പിനെയും തലച്ചോറിന്‍റെ ആരോഗ്യത്തെയും സാരമായി ബാധിക്കാം. മാത്രമല്ല, ദീര്‍ഘകാല നിര്‍ജ്ജലീകരണം വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണമായേക്കാം. എന്നാൽ വെള്ളം കുടിക്കാൻ മടിയുള്ളവരാണ് മിക്കവാറും ആളുകൾ.
പകല്‍ വെള്ളം കുടിക്കാന്‍ മറന്നാല്‍ ചിലർ വലിയൊരു അളവില്‍ വെള്ളം വൈകുന്നേരം കുടിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ പ്രവണത തികച്ചും തെറ്റാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓരേ സമയം വലിയൊരു അളവില്‍ വെള്ളം ശരീരത്തില്‍ എത്തുന്നത് ശരീരത്തിലെ സോഡിയത്തിന്‍റെ അളവു കുറയാന്‍ കാരണമാകും.
മാത്രമല്ല രക്തത്തിലെ ഇലക്ട്രോലൈറ്റുകൾ അൽപം നേർത്തു പോകുന്നതിലേക്കും ഇത് നയിക്കും. ഇത് തലകറക്കം, ക്ഷീണം, തളര്‍ച്ച, മാനസിക വ്യക്തതയില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും. സ്ത്രീകൾ പ്രതിദിന 11.5 കപ്പ് (2.7 ലിറ്റർ) വെള്ളവും പുരുഷന്മാർക്ക് 15.5 കപ്പ് (3.7 ലിറ്റർ) വെള്ളവും കുടിക്കണമെന്നാണ് പൊതുവായ മാര്‍ഗനിര്‍ദേശം.
എന്നാല്‍ പ്രായം, ശരീരഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ആവശ്യമായ വെള്ളത്തിന്‍റെ അളവു മാറുകയും ചെയ്യാം. എന്നാല്‍ വെള്ളത്തില്‍ നിന്ന് മാത്രമല്ല ശരീരത്തിന് ജലാംശ കിട്ടുന്നത്. ഭക്ഷണത്തില്‍ നിന്നും ജലാംശത്തെ ശരീരം ഉപയോഗപ്പെടുത്തുന്നുണ്ട്.
WHAT TO READ NEXT

ചപ്പാത്തി സോഫ്റ്റ് ആക്കാൻ ഇത്ര ഈസിയോ!
ജലാംശം നിലനിര്‍ത്താന്‍ ചില ടിപ്സ്
വൈകുന്നേരം വലിയൊരളവില്‍ വെള്ളം നേരിട്ട് കുടിക്കുന്നതിന് പകരം, കുറച്ച് വെള്ളം കുടിക്കുകയും സൂപ്പ്, സാലഡ് പോലുള്ള ജലാംശം അടങ്ങിയ അത്താഴം കഴിക്കാന്‍ ശ്രമിക്കുക.
മദ്യം പോലുള്ള നിർജ്ജലീകരണം വഷളാക്കുന്ന പാനീയങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.
കഫീൻ ഒരു ഡൈയൂററ്റിക് ആയതിനാൽ, വൈകുന്നേരം കാപ്പി അല്ലെങ്കില്‍ ചായ പോലുള്ളവ ഒഴിവാക്കാം.
ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം
പഴങ്ങളിലും പച്ചക്കറികളിലുമാണ് ജലാംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്. കുക്കുമ്പർ, തക്കാളി, ലെറ്റൂസ്, മുന്തിരി, തണ്ണിമത്തൻ, ഓറഞ്ച് എന്നിവ തെരഞ്ഞെടുക്കുന്നത് മികച്ചതാണ്.
കൂടാതെ തൈര്, സൂപ്പുകൾ, സ്മൂത്തി തുടങ്ങിയ ദ്രാവക ഭക്ഷണങ്ങളും മികച്ച തിരഞ്ഞെടുപ്പുകളാണ്. വെള്ളം ഉണ്ടെങ്കിലും കുടിക്കാനുള്ള മടിയാണ് പ്രശ്നമെങ്കില്‍, വെള്ളത്തിന് അല്‍പം ഫ്ലേവർ ചെയ്തു കുടിക്കാവുന്നതാണ്. നാരങ്ങ, വെള്ളരി, പുതിന എന്നിവ വെള്ളത്തിൽ കലർത്തുന്നത് മറ്റൊരു മികച്ച ഓപ്ഷനാണ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
How to Avoid Dehydration in winter
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



