കുളിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വ‍ൃത്തിയാക്കാൻ വിട്ടു പോകുന്ന ഭാ​ഗം, രോ​ഗങ്ങൾ പിന്നാലെ

പൊക്കിൾ ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ അവിടെ അഴുക്കും എണ്ണയും വിയപ്പും മൃതകോശങ്ങളും അടിഞ്ഞുകൂടും.

belly button cleaning
belly button cleaningPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :24 ജൂലൈ 2026, 3:28 pm IST

മലയാളികൾക്ക് കുളിയെന്നാൽ വളരെ വിശേഷപ്പെട്ടതാണ്. എണ്ണതേച്ചുള്ള കുളി, കടലമാവും മഞ്ഞളും പുരട്ടിയുള്ള കുളി... സമയമെടുത്ത് ആസ്വദിച്ചാണ് പലരും കുളിക്കുക. എന്നാൽ എത്ര വൃത്തിയായി കുളിച്ചാലും മിക്കവാറും വിട്ടുപോകുന്ന ഒരു ഭാ​ഗമാണ് പൊക്കിൾ. ചർമത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൊക്കിൾ. പൊക്കിൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്.

പൊക്കിൾ ദിവസവും വൃത്തിയാക്കിയില്ലെങ്കിൽ അവിടെ അഴുക്കും എണ്ണയും വിയപ്പും മൃതകോശങ്ങളും അടിഞ്ഞുകൂടും. പുറത്തേക്ക് തള്ളി നിൽക്കുന്ന പൊക്കിൾ (outie) ഉള്ളവരെക്കാൾ ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്ന പൊക്കിൾ (innie) ഉള്ളവരിൽ അവശിഷ്ടങ്ങളെല്ലാം അടിഞ്ഞുകൂടും.

ബാക്ടീരിയൽ അണുബാധ

പൊക്കിള്‍ വൃത്തിയാക്കാത്തവരിൽ ഇ കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകൾ മൂലമുള്ള അണുബാധ ഉണ്ടാകും. സെബേഷ്യസ് സിസ്റ്റുകളോ യീസ്റ്റ് ഇൻഫക്ഷനോ വരാനും സാധ്യതയുണ്ട്. പൊക്കിൾ ദിവസവും നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ എണ്ണയും വിയർപ്പും അടിഞ്ഞു കൂടി യീസ്റ്റ് ഇൻഫക്‌ഷൻ ഉണ്ടാകും.

നാഭിക്കല്ല്

അഴുക്ക് അടിഞ്ഞ് പൊക്കിളിൽ കല്ല് പോലെയുള്ള വസ്തു രൂപപ്പെടാം. ഓംഫാലിറ്റിസ് എന്നാണ് ഇതിനു പേര്. കുറെക്കാലങ്ങൾ കൊണ്ട് എണ്ണ, മൃതകോശങ്ങൾ, അഴുക്ക് ഇവയെല്ലാം കൂടിച്ചേർന്നാണ് കല്ലുകൾ രൂപപ്പെടുന്നത്. പൊതുവെ ഉപദ്രവകരമല്ലെങ്കിലും ഇവയിൽ തൊട്ടാൽ അസ്വസ്ഥതയും സ്രവങ്ങളും വരാം.

ദുർഗന്ധം

പൊക്കിളിൽ ബാക്ടീരിയകളും ഫംഗസും പ്രവർത്തിക്കുന്നതുമൂലം ദുർഗന്ധം ഉണ്ടാകാം. പൊക്കിളിൽ ചുവപ്പു നിറമോ വീക്കമോ വേദനയോ സ്രവങ്ങളോ തുടർച്ചയായ ദുർഗന്ധമോ അനുഭവപ്പെട്ടാൽ അത് അണുബാധയുടെ സൂചനയാണ്. വൈദ്യസഹായം ആവശ്യമാണ്. പൊക്കിളിനുള്ളിലോ പൊക്കിളിനു ചുറ്റുമോ മുഴയോ വീക്കമോ കണ്ടാൽ അത് ഹെർണിയ മൂലമാകാം.

പൊക്കിൾ വൃത്തിയാക്കേണ്ടത് എങ്ങനെ

  • കോട്ടൺ സ്വാബോ ചെറിയ തുണിയോ ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞത് കൊണ്ട് പൊക്കിൾ വൃത്തിയാക്കാം. അല്ലെങ്കിൽ മൈൽഡ് സോപ്പുപയോഗിച്ച് പൊക്കിൾ വൃത്തിയാക്കാവുന്നതാണ്.

  • കഴുകിയ ശേഷം പൊക്കിൾ നന്നായി ഉണങ്ങിയെന്നുറപ്പുവരുത്തണം. പൊക്കിളിൽ ഈർപ്പം നിന്നാൽ ഫംഗസുകൾ വളരാനിടയാക്കും.

  • അഴുക്ക് അടിഞ്ഞുകൂടിയതായി കണ്ടാൽ ഏതാനും തുള്ളി ഹൈഡ്രജൻപെറോക്സൈഡ് ഇറ്റിച്ചാൽ അഴുക്ക് പോകും.

  • പുറത്തേക്ക് ഉന്തി നിൽക്കുന്ന പൊക്കിളാണെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് തിരുമ്മി കഴുകാം. അതിനു ശേഷം നന്നായി വെള്ളം കൊണ്ടുലച്ചു കഴുകാൻ ശ്രദ്ധിക്കണം.

  • വർക്കൗട്ട് ചെയ്യുന്നവരും, ഇറുകിയ വസ്ത്രം ധരിക്കുന്നവരും പൊക്കിളിൽ വിയർപ്പ് അടിഞ്ഞുകൂടുമെന്നതിനാൽ ദിവസവും പൊക്കിൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

News Now

Summary

How to clean belly button

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates