സോപ്പിട്ട് കഴുകിയാല്‍ മാത്രം പോരാ, ബ്ലെന്‍ഡര്‍ വൃത്തിയാക്കേണ്ടത് ഇങ്ങനെ

ഓരോ തവണ ഉപയോഗിച്ച ശേഷവും ചൂടു വെള്ളം ഉപയോഗിച്ച് ബ്ലെന്‍ഡര്‍ കഴുകിയെടുക്കാം.

cooking in Blender
BlenderPexels
Last Updated :10 September 2025, 5:27 pm IST
Edited by :അഞ്ജു സി വിനോദ്‌

ഇന്നത്തെ അടുക്കളകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒന്നാണ് ബ്ലെന്‍ഡര്‍. സ്മൂത്തി ആണെങ്കിലും വൈകുന്നേരത്തേക്കുള്ള ചമ്മന്തി ആണെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ ബ്ലെന്‍ഡര്‍ റെഡി ആക്കി തരും. പാചകം ഈസി ആക്കും അടുക്കള വൃത്തിയായി നിലനിര്‍ത്താനും ഇത് ഉപകാരപ്രദമാണ്.

എന്നാല്‍ നിരന്തരമായ ഉപയോഗം ഏത് ഉപകരണമാണെങ്കിലും പെട്ടെന്ന് കേടാകാന്‍ കാരണമാകും. അവ വൃത്തിയായി സൂക്ഷിക്കുന്നത് അവയുടെ ആയുസു കൂട്ടാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ബ്ലെന്‍ഡര്‍ ശരിയായ രീതിയില്‍ വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. ഓരോ തവണ ഉപയോഗിച്ച ശേഷവും ബ്ലെന്‍ഡര്‍ വൃത്തിയാക്കണം. കൂടാതെ ആഴ്ചയില്‍ ഓന്നോ രണ്ടോ തവണ ഡീപ്പ് ക്ലീന്‍ ചെയ്യുകയും ചെയ്യണം.

ബ്ലെന്‍ഡര്‍ വൃത്തിയാക്കുന്നത്

ഓരോ തവണ ഉപയോഗിച്ച ശേഷവും ചൂടു വെള്ളം ഉപയോഗിച്ച് ബ്ലെന്‍ഡര്‍ കഴുകിയെടുക്കാം. ഭക്ഷണ സാധനങ്ങള്‍ ബ്ലെന്‍ഡറിന്റെ ഉള്ളില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ പെട്ടെന്ന് പുറത്തെടുക്കാനാണിത്. ചൂടുവെള്ളത്തിനൊപ്പം ഒന്നോ രണ്ടോ തുള്ളി ഡിഷ് വാഷിങ് ലിക്വഡും ചേര്‍ക്കാം. ഇവ മീഡിയം സ്പീഡില്‍ ബ്ലെന്‍ഡ് ചെയ്ത ശേഷം കഴുകിയെടുക്കാം.

ഡീപ് ക്ലീന്‍

ബ്ലെന്‍ഡര്‍ ഡീപ്പ് ക്ലീന്‍ ചെയ്യുന്നതിന്, ആദ്യം ബ്ലെന്‍ഡറിന്റെ എല്ലാ ഭാഗങ്ങളും വേര്‍തിരിച്ചെടുക്കുക. ഓരോടെ ഡിഷ് വാഷിങ് ലിക്വഡ് ചേര്‍ത്ത് ചൂടുവെള്ളത്തില്‍ മുക്കി വെയ്ക്കാം. ഒരു ബ്രഷ് ഉപയോഗിച്ച് ഓരോ ഭാഗങ്ങളും നന്നായി ഉരച്ചു കഴുകാം. വെള്ളമൊഴിച്ച് കഴുകിയെടുത്ത ശേഷം വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കാവുന്നതാണ്.

ദുര്‍ഗന്ധം നീക്കാന്‍

ബ്ലെന്‍ഡറിനുള്ളിലെ ദുര്‍ഗന്ധം നീക്കാന്‍ ചൂടുവെള്ളത്തില്‍ ബേക്കിങ് സോഡയും വിനാഗിരിയും യോജിപ്പിച്ച മിശ്രതത്തിലേക്ക് ബ്ലെന്‍ഡിന്റെ ഭാഗങ്ങള്‍ 10-15 മിനിറ്റ് മുക്കിവെച്ച ശേഷം കഴുകിയെടുക്കാം. അല്ലെങ്കില്‍ നാരങ്ങ നീര് ഉപയോഗിക്കുന്നതും ദുര്‍ഗന്ധം നീക്കാന്‍ സഹായിക്കും.

News Now

Summary

How to clean Blender properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates