പൊറോട്ട എങ്ങനെ ആരോ​ഗ്യകരമായി കഴിക്കാം

എത്ര കഴിക്കുന്നു, കൂട്ടുകറി, സമയം, ഭക്ഷണശീലം എന്നിവയാണ് പ്രധാനം.

How to eat poratta healthy
How to eat poratta healthyPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :31 മേയ് 2026, 5:35 pm IST

വൈകുന്നേരമായാൽ തട്ടുകടയിൽ നിന്ന് നല്ല ചൂടു പൊറോട്ടയും അതിന് മുകളിൽ ബീഫ് കറി ഒഴിച്ചു കഴിക്കുമ്പോൾ കിട്ടുന്ന രുചി.. ആഹാ! ഈ വികാരം കേരളത്തിലെ ഒരു വിധം മലയാളികൾക്ക് സുപരിചിതമാണ്. പൊറോട്ട ആരോ​ഗ്യത്തിന് നല്ലതെന്ന് അറിയാമെങ്കിൽ പോലും ഈ ഇഷ്ടം കളയാൻ നമുക്ക് മടിയാണ്. പൊറോട്ട പൂർണമായും ഉപേക്ഷിക്കാതെ ആരോ​ഗ്യകരമായി അവ കഴിക്കാനുള്ള മാർ​ഗം പരീക്ഷിച്ചാലോ?!

എത്ര കഴിക്കുന്നു, കൂട്ടുകറി, സമയം, ഭക്ഷണശീലം എന്നിവയാണ് പ്രധാനം. മൈദ കൊണ്ടാണ് പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും. അധിക എണ്ണയും കൊഴുപ്പും ഉപയോ​ഗിക്കുന്നതു മൂലം അനാരോ​ഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും. അതുകൊണ്ട് തന്നെ നിയന്ത്രണമില്ലാതെ കഴിക്കുന്നത് പ്രശ്നമാകും.

എത്ര പൊറോട്ട കഴിക്കാം?

ഒന്നോ രണ്ടോ പൊറോട്ട കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ പതിവാക്കുന്നതിന് പകരം ആഴ്ചയിൽ ഒരു തവണ അല്ലെങ്കിൽ മാസത്തിൽ രണ്ടോ മൂന്നോ തവണ എന്ന നിലയിൽ കഴിക്കാം. അതുപോലെ രാത്രി വൈകി പൊറോട്ട കഴിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് നല്ലത്.

പൊറോട്ടയോടൊപ്പം എന്ത് കഴിക്കണം?

പൊറോട്ടയോടൊപ്പം എന്ത് കഴിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന ഘട്ടം. എണ്ണ കൂടിയ ബീഫ് ഫ്രൈ അല്ലെങ്കിൽ ക്രീമി ഗ്രേവികൾ എന്നിവ ഒഴിവാക്കണം. പകരം പച്ചക്കറി, ഗ്രിൽ ചെയ്ത ചിക്കൻ / മുട്ട, മീൻ കറി, കടല കറി (കുറച്ച് എണ്ണയിൽ) എന്നിവ കഴിക്കാം. പൊറോട്ട കഴിക്കുമ്പോൾ പ്രോട്ടീൻ കൂടെ കൂട്ടാൻ ശ്രദ്ധിക്കണം. ഉദ്ദാ: പൊറോട്ടയും മുട്ടക്കറിയും പച്ചക്കറിയും, പൊറോട്ടയും കടലക്കറിയും എന്നിങ്ങനെ കഴിക്കാം. പ്രോട്ടീൻ കഴിക്കുമ്പോൾ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യാം.

വീട്ടിൽ ആരോഗ്യകരമായി പൊറോട്ട തയ്യാറാക്കാം

മൈദ മാത്രമാക്കാതെ അതിനൊപ്പം ​ഗോതമ്പു കൂടി ചേർത്ത് എണ്ണ കുറച്ചു കുഴച്ചെടുക്കാം. പൊറോട്ടയും വലിപ്പവും കുറയ്ക്കുന്നത് അളവു നിന്ത്രിക്കാൻ സഹായിക്കും. ഒപ്പം പച്ചക്കറി ചേർത്ത സൈഡ് ഡിഷുകൾ തയ്യാറാക്കാം.

പൊറോട്ട കഴിച്ച ശേഷം

10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. അതുപോലെ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക. വൈകുന്നേരമാണ് കഴിക്കുന്നതെങ്കിൽ അളവു നിയന്ത്രിക്കുക. ഈ പറഞ്ഞ കാര്യങ്ങളൊക്കെ പാലിച്ചാൽ പൊറോട്ട പൂർണമായും ഒഴിവാക്കാതെ തന്നെ ആരോ​ഗ്യകരമായി രുചി ആസ്വദിക്കാം.

News Now

Summary

How to eat poratta healthy, Health tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates