ജലദോഷ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാം; മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും.

woman with fever
ജലദോഷ ലക്ഷണങ്ങള്‍ കുറയ്ക്കാൻ ചെയ്യേണ്ടത് ( Monsoon Fever)പ്രതീകാത്മക ചിത്രം
Edited by :അഞ്ജു സി വിനോദ്‌
Last Updated :18 ജൂൺ 2025, 6:54 pm IST

മഴക്കാലമാണ്, ജലദോഷത്തിന് (Monsoon Fever) മുന്‍പ് വരുന്ന തൊണ്ട വേദന, തുമ്മല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യം തന്നെ ചികിത്സച്ചില്ലെങ്കില്‍ അത് വളഷായി ആരോഗ്യം മോശമാക്കാന്‍ കാരണമാകും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മുളയിലേ നുള്ളാന്‍ ചില പൊടിക്കൈകളുണ്ട്.

സ്ട്രസ് പഴങ്ങള്‍, തക്കാളി, ഉരുളക്കിഴങ്ങ്, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ജലദോഷത്തിന്‍റെ ലക്ഷണങ്ങള്‍ 20 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

തൊണ്ട വേദനയും ശരീരവേദനയും വന്നു തുടങ്ങുമ്പോള്‍ തന്നെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ജലദോഷ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

കൂടാതെ പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിച്ച് കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുക. ഇത് ജലദോഷം 27 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം തൊണ്ട വേദന ഒഴിവാക്കാന്‍ അല്‍പം തേന്‍ കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആവി പിടിക്കുന്നത് കഫം ഉരുകി പോകാനും സഹായിക്കും.

എട്ട് മുതല്‍ 9 ഗ്ലാസ് വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കുക. കൂടാതെ ഏഴ് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാനും ശ്രമിക്കുക. ഇത് നിങ്ങളുടെ പ്രതിരോധശേഷിയെ അണുബാധയോട് പൊരുതാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now