
രണ്ട് ആഴ്ച കൊണ്ട് ചാടിയ വയർ ഒതുങ്ങും, ഈ മൂന്ന് കാര്യങ്ങൾ മറക്കരുത്
അത്താഴം കഴിഞ്ഞ് 20 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്തും.

എത്ര ശ്രമിച്ചിട്ടും വയറു മാത്രം കുറയുന്നില്ല! അത് ഒരുപക്ഷെ വര്ക്ക്ഔട്ടിന്റെയോ ഡയറ്റിന്റെയോ പ്രശ്നമാകില്ല. വര്‍ക്ക്ഔട്ടിനും ഡയറ്റിനുമൊപ്പം ഇനി പറയുന്ന പൊടിക്കൈകള്‍ രണ്ട് ആഴ്ച പിന്തുടര്ന്നാല് ചാടിയ വയര്‍ ഫ്ലാറ്റ് ആകും.
വൈകുന്നേരം അത്താഴം നേരത്തെ കഴിക്കുക
ഡയറ്റ് ചെയ്തിട്ടു കാര്യമില്ല, സമയക്രമവും പ്രധാനമാണ്. അത്താഴം വൈകി കഴിക്കുന്നത് നിങ്ങളുടെ അധ്വാനത്തില്‍ വെള്ളമൊഴിക്കുന്നതു പോലെയാണ്. അത്താഴം പരമാവധി, വൈകുന്നേരം ഏഴ് മണിക്ക് മുന്‍പ് കഴിക്കുക. കൂടാതെ അത്താഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്താനും ശ്രദ്ധിക്കണം. ഇത് കൊഴുപ്പിനെ സംഹരിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കുകയും രാത്രി ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
അത്താഴം കഴിഞ്ഞ് നടത്തം
അത്താഴം കഴിഞ്ഞ് 20 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വര്‍ധിക്കുന്നത് തടയാനും സഹായിക്കും. മാത്രമല്ല, ക്രേമണ ഇത് രാത്രി വൈകി ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.
WHAT TO READ NEXT

തണുപ്പായാൽ കടുപ്പമാകും, ശർക്കര സൂക്ഷിക്കേണ്ടതിങ്ങനെ
ഹെര്‍ബല്‍ വാട്ടര്‍
രാത്രി കിടക്കുന്നതിന് മുന്‍പ് ഹെര്‍ബല്‍ ചായ കുടിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് രൂപപ്പെടുന്നത്, വീക്കം പോലുള്ള പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കും.
WHAT TO READ NEXT

വെള്ളം ഇരുന്ന് കുടിക്കാം, നിന്നു കുടിക്കരുത്
ഹെര്‍ബല്‍ വാട്ടര്‍ എങ്ങനെ തയ്യാറാക്കാം
ഒരു കപ്പ് വെള്ളം തിളപ്പിക്കുന്നതിലേക്ക് അര ടീസ്പൂണ്‍ ജീരകം, പെരുജീരകം, അയ്മോദകം, ചെറുതായി അരിഞ്ഞ ഇഞ്ചിയും ഒരു നുള്ള് മഞ്ഞളും കുരുമുളകും ചേര്‍ക്കുക. നന്നായി തിളച്ച വെള്ളം ചെറുചൂടോടെ കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
How to reduce belly fat with in two weeks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


