
എണ്ണമയമുള്ള ചർമത്തിന് ഫോം, വരണ്ട ചർമക്കാർക്ക് ക്രീമി, ഫേയ്സ്‌വാഷ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്ന് തരത്തിൽ ഫേയ്സ് വാഷ് ലഭ്യമാണ്.

ചർമസംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ക്ലെൻസിങ്. ചർമത്തിൽ നിന്ന് രോഗാണുക്കളെയും വിയർപ്പും അഴുക്കുമൊക്കെ നീക്കം ചെയ്യാൻ ക്ലെൻസിങ് അനിവാര്യമാണ്. ചർമം വൃത്തിയാക്കുന്നതിന് വിവിധ ബ്രാൻഡുകളുടെ ഫേയ്സ്‌വാഷുകൾ ലഭ്യമാണ്. എന്നാൽ ഇതിൽ നമ്മുടെ ചർമത്തിന് യോജിച്ചത് എങ്ങനെ തിരഞ്ഞെടുക്കും?
പലരും ബ്രാൻഡ് നോക്കിയോ വില നോക്കിയോയൊക്കെയാണ് ഫേയ്സ്‌വാഷുകൾ തിരഞ്ഞെടുക്കാറ്. എന്നാൽ നമ്മുടെ ചർമത്തിൻ്റെ തരം മനസ്സിലാക്കിയാണ് ഫേയ്സ്‌വാഷ് തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധ മുന്നറിയിപ്പ് നൽകുന്നു. ഫോം, ജെൽ, ക്രീം എന്നിങ്ങനെ മൂന്ന് തരത്തിൽ ഫേയ്സ് വാഷ് ലഭ്യമാണ്.
എണ്ണമയമുള്ള ചർമക്കാർക്ക് ഫോം രൂപത്തിലുള്ളതും കോമ്പിനേഷൻ ചർമമുള്ളവർക്ക് ജെൽ രൂപത്തിലുള്ള ഫേയ്സ് വാഷുമാണ് നല്ലത്. എന്നാൽ വരണ്ട ചർമമുള്ളവർക്ക് ക്രീം രൂപത്തിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. എങ്കിലും ഓരോരുത്തരുടെയും ചർമപ്രശ്നങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരാം.
ആക്ടീവ് ഇൻഗ്രീഡിയൻസ് അടങ്ങിയ ഫേയ്സ് വാഷുകളുണ്ട്. അതിൽ എഎച്ച്എ, ബിഎച്ച്എ അടങ്ങിയവ എണ്ണമയമുള്ള ചർമക്കാർക്കും കോംബിനേഷൻ ചർമക്കാർക്കുമാണ് കൂടുതൽ നല്ലത്. വരണ്ട ചർമമുള്ളവർ ഇത്തരം ഫേയ്സ്‌വാഷുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സെറമൈഡ്സ്, ഗ്ലിസറിൻ, ഹയലറൂണിക് ആസിഡ് എന്നിവയടങ്ങിയ ഫെയ്സ്‌വാഷുകൾ വരണ്ട ചർമക്കാർക്ക് യോജിച്ചതാണ്.
ദിവസേന രണ്ട് നേരം ഫേയ്സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകണം. അമിതമായ എണ്ണമയം അലട്ടുന്നുവെങ്കിൽ മൂന്ന് തവണ ഫേയ്സ്‌വാഷ് ഉപയോഗിക്കാം. വീര്യം കുറഞ്ഞവ ഉപയോഗിക്കാനും ശ്രദ്ധിക്കുക. ചർമം നല്ലതുപോലെ വരണ്ടതാണെങ്കിൽ രാത്രി മാത്രം ഫേയ്സ് വാഷ് ഉപയോഗിക്കുക. രാവിലെ വെള്ളം മാത്രം ഉപയോഗിച്ചു മുഖം കഴുകി വൃത്തിയാക്കിയാൽ മതിയാകും.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Skin cleaning tips: How to select right facewash according to your skin type
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



