ഓണത്തിന് തലയിൽ ചൂടാൻ വാങ്ങിയ മുല്ലപ്പൂ ഇനി വാടില്ല, ഈ ടിപ്സ് പരീക്ഷിക്കാം
മുല്ലപ്പൂ വാങ്ങുമ്പോൾ നന്നായി വിരിഞ്ഞ പൂക്കളേക്കാൾ അല്പം മുട്ടിയിരിക്കുന്ന പൂക്കൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അത്തം പിറന്നാൽ തിരുവോണം വരെ നാട്ടിൽ ഓണാഘോഷമായിരിക്കും. അത്തപ്പൂക്കളവും ഓണസദ്യയും ഓണക്കളികളും ഓണക്കോടിയുമൊക്കെയായി പരിപാടി ഫുൾ കളറാകും. ഓഫീസുകളിലും സ്കൂളുകളിലും കോളജുകളിലുമൊക്കെ സുന്ദരികളുടെ ഓണം ഔട്ട്ഫിറ്റ് പൂർത്തിയാക്കുന്ന ഒരു പ്രധാന ഐറ്റമാണ് മുല്ലപ്പൂക്കൾ. കാലത്തിനൊത്ത് ഫാഷനും ട്രെൻഡും മാറിയാലും മുല്ലപ്പൂക്കൾ ഓണക്കാലത്ത് മസ്റ്റ് ആണ്.
WHAT TO READ NEXT

ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം
ഓണത്തിരക്ക് കൂടുന്നതോടെ പൂവിൻ്റെ വില കൂടാനും നല്ല പൂക്കൾ ലഭിക്കാത്ത സാഹചര്യവുമുണ്ടാകാം. മിക്കവാറും ആളുകൾ ഒരു ദിവസം നേരത്തെ തന്നെ മുല്ലപ്പൂ വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ വാങ്ങിവച്ചാൽ പൂവ് പെട്ടെന്ന് വാടുമോ എന്ന ആശങ്കയും ഉണ്ടാകും. ഇനി ആ ടെൻഷൻ വേണ്ട, മുല്ലപ്പൂക്കൾ ഫ്രഷ് ആയി സൂക്ഷിക്കാൻ കുറച്ചു ടിപ്സ് പറഞ്ഞു തരട്ടെ...
WHAT TO READ NEXT

ഓണസദ്യ കെങ്കേമം! പക്ഷെ കലോറി എത്രയുണ്ടെന്ന് അറിയാമോ?
മുല്ലപ്പൂ വാങ്ങുമ്പോൾ ശ്രദ്ധിക്കാം
മുല്ലപ്പൂ വാങ്ങുമ്പോൾ നന്നായി വിരിഞ്ഞ പൂക്കളേക്കാൾ അല്പം മുട്ടിയിരിക്കുന്ന പൂക്കൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പൂർണമായി വിരിഞ്ഞ പൂക്കൾ വേഗത്തിൽ വാടാൻ സാധ്യതയുണ്ട്. അമർത്തിയോ കുത്തിനിറച്ചോ വച്ച പൂക്കൾ ഒഴിവാക്കാം. പൂ വാങ്ങിയ ശേഷം ദീർഘനേരം വാഹനത്തിലോ വെയിൽ കൊള്ളുന്ന സ്ഥലത്തോ വയ്ക്കരുത്. ചൂടു കൂടുമ്പോൾ പൂവിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടാനും വാടാനും സാധ്യതയുണ്ട്.
മുല്ലപ്പൂ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ
ആദ്യം മുല്ലപ്പൂ മാല വളരെ മുറുക്കി കെട്ടിയിട്ടില്ലെന്ന് ഉറപ്പാക്കുക.
വൃത്തിയുള്ള വെളുത്ത പേപ്പറിലോ ടിഷ്യു പേപ്പറിലോ പൂവ് മെല്ലെ പൊതിയാം.
അതിന് ശേഷം ഒരു വൃത്തിയുള്ള അടപ്പുള്ള പാത്രത്തിൽ വയ്ക്കുക.
നേരിട്ട് വെള്ളത്തിൽ മുക്കി വയ്ക്കുന്നത് ഒഴിവാക്കുക.
ഈ പാത്രം ഫ്രിഡ്ജിൽ വയ്ക്കാം.
പൂക്കൾക്കിടയിൽ ആവശ്യത്തിന് വായുസഞ്ചാരവും ശരിയായ ഈർപ്പവും ലഭിക്കുന്ന വിധത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പൂവ് പൂർണമായും നനഞ്ഞുകിടക്കുന്നതും ഒഴിവാക്കണം.
ഫ്രിഡ്ജില്ലെങ്കിൽ എന്ത് ചെയ്യും!
ഫ്രിഡ്ജ് ഇല്ലെങ്കിൽ ഒരു വൃത്തിയുള്ള മൃദുവായ കോട്ടൺ തുണി അല്പം നനച്ച് നന്നായി പിഴിഞ്ഞെടുക്കാം. തുണിയിൽ നിന്ന് വെള്ളം ഒലിക്കരുത്, നേരിയ ഈർപ്പം മാത്രം മതിയാകും. ഈ തുണിയിൽ മുല്ലപ്പൂ മെല്ലെ പൊതിഞ്ഞ് തണുത്ത സ്ഥലത്ത് സൂക്ഷിക്കാം. വെളിച്ചവും ഫാനിന്റെ ശക്തമായ കാറ്റും നേരിട്ട് ലഭിക്കാത്ത ഇടം തിരഞ്ഞെടുക്കുക. പൂവ് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ തുണി പൂർണമായും ഉണങ്ങുന്നില്ലെന്ന് ഇടയ്ക്കിടെ പരിശോധിക്കാം.
മുല്ലപ്പൂവിൽ വെള്ളം തളിക്കാമോ?
പൂവിന് ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നത് നല്ലതാണെങ്കിലും അധികമായി വെള്ളം ഒഴിക്കുകയോ പൂവ് വെള്ളത്തിൽ മുക്കിവയ്ക്കുകയോ ചെയ്യരുത്. പൂക്കൾ നനഞ്ഞു കിടന്നാൽ കേടാകാനും നിറം മാറാനും സാധ്യതയുണ്ട്. വളരെ വരണ്ടതായി തോന്നുന്നുവെങ്കിൽ സൂക്ഷ്മമായി അല്പം മാത്രം വെള്ളം തളിക്കാം. പിന്നീട് പൂവിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം.
മുല്ലപ്പൂ ചൂടുന്നതിന് മുമ്പ്
ഫ്രിഡ്ജിൽ സൂക്ഷിച്ച മുല്ലപ്പൂ ഉപയോഗിക്കാനാണെങ്കിൽ ചൂടുന്നതിന് കുറച്ച് സമയം മുമ്പ് പുറത്തെടുക്കാം. തണുത്ത സ്ഥലത്ത് തന്നെ കുറച്ചുനേരം വച്ച ശേഷം തലയിൽ ചൂടാം. ഫ്രിഡ്ജിൽ അല്ലെങ്കിൽ നേരിട്ട് ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
വാടിയതോ ചതഞ്ഞതോ ആയ പൂക്കൾ മാറ്റിവയ്ക്കുക.
പൂവ് വെയിലത്ത് വയ്ക്കരുത്.
പ്ലാസ്റ്റിക് കവറിൽ കുത്തിനിറച്ച് മുറുക്കി കെട്ടരുത്.
നേരിട്ട് വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ഒഴിവാക്കുക.
പൂക്കൾ അമർത്തിപ്പിടിക്കരുത്.
ഫാൻ കാറ്റ് നേരിട്ട് ഏൽക്കരുത്.
ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം തലയിൽ ചൂടുന്നതാണ് നല്ലത്.
WHAT TO READ NEXT

ബദാമിൻ്റെ തൊലി ദഹനപ്രശ്നം ഉണ്ടാക്കുമോ? എങ്ങനെ കഴിക്കണം
WHAT TO READ NEXT

ഇനി മുട്ട കഴിക്കാത്തതിൽ ടെൻഷൻ വേണ്ട, പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
onam celebration; How to store jasmine flowers overnight
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

