
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യപുരോഗതിയെ കുറിച്ച് പങ്കുവെച്ച് നടി ഹിനാ ഖാൻ. കീമോതെറാപ്പി ചെയ്യാനാരംഭിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ചികിത്സയുടെ പുരോഗതിയും പ്രതീക്ഷയും താരം കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തു.
'ഈ ചിത്രങ്ങളില്‍ നിങ്ങള്‍ എന്താണ് കാണുന്നത്? എന്റെ ശരീരത്തിലെ പാടുകളോ അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? ആ മുറിപ്പാടുകള്‍ എന്റേതാണ്. അവയെ ഞാന്‍ ഏറെ സ്‌നേഹത്തോടെ ചേര്‍ത്തണയ്ക്കുന്നു, കാരണം ചികിത്സാ പുരോഗതിയുടെ ആദ്യ സൂചനകളാണവ.
എന്റെ കണ്ണുകളില്‍ കാണുന്ന പ്രതീക്ഷ എന്റെ ആത്മാവിന്റെ പ്രതിഫലനമാണ്. ഇരുണ്ട തുരങ്കത്തിന്റെ മറുവശത്ത് എനിക്ക് പ്രകാശം കാണാനാകുന്നുണ്ട്.'- എന്നായിരുന്നു ഹിനയുടെ വാക്കുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT
ഒന്നല്ല, പലതരം; ചോക്ലേറ്റിലെ വെറൈറ്റീസ്
അടുത്തിടെയാണ് സിനിമാ-ടെലിവിഷന്‍ താരം ഹിനാ ഖാന് സ്താനാർബുദം സ്ഥിരീകരിച്ചത്. അർബുദം മൂന്നാം ഘട്ടത്തിലാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി പേര്‍ ഹിനാ ഖാന് രോഗസൗഖ്യം നേര്‍ന്നു. കീമോ സെഷന് മുന്നോടിയായി തന്റെ തലമുടി മുറിക്കുന്നതിന്റെ വീഡിയോ നേരത്തെ താരം പങ്കുവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



