
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ
കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപ് പി. എന്നയാളെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.

കാസർകോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
WHAT TO READ NEXT

'അമ്പലപ്പുഴയിലെ തോല്‍വി ഗൗരവതരം'; തിരുത്തല്‍ രേഖയുമായി സിപിഎം
കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി അനൂപ് എന്നയാളെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാൾ കൈമാറിയ പെൺകുട്ടികളുടെ ഫോട്ടോകൾ രണ്ടാം പ്രതി നികേത് ആണ് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയതെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച പുഴക്കാട്ടിരിയിൽ വച്ചാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജീവൻ കെ.യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ നൗഷാദ് ടിടി, എസ്‌സിപിഒമാരായ സുധീഷ് പിവി, സവാദ് അഷറഫ്, സിപിഒ വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം നിയമാനുസൃത അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 9 വരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ടെലഗ്രാം ഗ്രൂപ്പുകളിലെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
WHAT TO READ NEXT

എഫ്ഐആര്‍ എവിടെ....? സിഎംആര്‍എല്‍ കേസില്‍ വിജിലന്‍സിനോട് ഹൈക്കോടതി
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Second Accused Arrested for Morphing Girls’ Photos Into Obscene Images and Sharing Them on Telegram.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



