
'ആ ഒന്‍പതു ദിവസം പപ്പായ മാത്രമേ കഴിക്കൂ', പ്രായത്തെ വെറും നമ്പറാക്കി മാറ്റുന്ന മോദി മാജിക്ക്! പ്രധാനമന്ത്രിയുടെ ഡയറ്റ് പ്ലാന്‍
ചിന്തകൾക്ക് വളരെയധികം മൂർച്ചയും പുതുമ ഉള്ളതുമായി അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഉപവാസത്തിന് നമ്മുടെ ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ടെന്നും തന്‍റെ ആരോഗ്യത്തിന്റെ രഹസ്യം അതാണെന്നും വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 75-ാം പിറന്നാള്‍ ആഘോഷിച്ചത്. 75-ാം വയസിലും ആരോഗ്യത്തോടെ നിലനിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമാണ്.
ഉപവാസ കാലഘട്ടത്തിൽ മണം, സ്പർശം, രുചി തുടങ്ങിയ ഇന്ദ്രിയങ്ങൾ കൂടുതൽ സജീവവും മൂർച്ചയുള്ളതുമാകുമെന്ന് അദ്ദേഹം പറയുന്നു. വെള്ളത്തിന്റെ സൂക്ഷ്മമായ ഗന്ധം പോലും ഗ്രഹിക്കാൻ ഇതിലൂടെ കഴിയും. ശാരീരികമായ നേട്ടങ്ങള്‍ക്കപ്പുറം, ഉപവാസം മാനസിക വ്യക്തത നൽകുകയും ചിന്തകൾ മൂർച്ചയുള്ളതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
കൂടാതെ കാര്യങ്ങളെ ആഗിരണം ചെയ്യാനും പ്രതികരിക്കാനുമുള്ള ഇന്ദ്രയങ്ങളുടെ കഴിവ് പലമടങ്ങ് വർധിക്കുന്നു. രണ്ടാമതായി, ചിന്തകൾക്ക് വളരെയധികം മൂർച്ചയും പുതുമ ഉള്ളതുമായി അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഇന്ത്യയിലെ പരമ്പരാഗത ഉപവാസമായ ചാതുർമാസ് എല്ലാ വർഷവും പിന്തുടരാൻ ശ്രദ്ധിക്കാറുണ്ട്. ദീപാവലിക്ക് ശേഷം ജൂൺ പകുതിയോടെയാണ് ചാതുർമാസ് ആരംഭിക്കുന്നത്. തുടർന്നുള്ള നാല് മാസം നീണ്ടു നിൽക്കുന്ന ഉപവാസ കാലയളവിൽ ദിവസത്തിൽ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നവരാത്രി വ്രതവും എടുക്കാറുണ്ട്. ഒൻപത് ദിവസം ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി, ചൂടുവെള്ളം മാത്രമാണ് ആ ദിവസങ്ങളിൽ കുടിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചൈത്ര നവരാത്രി വ്രതവും അദ്ദേഹം അനുഷ്ഠിക്കാറുണ്ട്. ഒൻപതു ദിവസം ഒരു തരം പഴം മാത്രമായിരിക്കും കഴിക്കുക. താൻ പപ്പായയാണ് തിരഞ്ഞെടുക്കുക. ആ ഒൻപതു ദിവസവും പപ്പായ മാത്രമായിരിക്കും കഴിക്കുക. മറ്റൊന്നും കഴിക്കില്ലെന്നും അദ്ദേഹം പറയുന്നു.
News Now
പ്രകാശൻ തെങ്ങിൻമുകളിൽ; കള്ളൊഴുക്കിക്കളഞ്ഞ് കന്നാസുമായി ആക്രിക്കാർ മുങ്ങി; ഒടുവിൽ സംഭവിച്ചത്...
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
Summary
Indian Prime Minister Narendra Modi diet
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

