തടി കുറയ്ക്കാൻ ഉപവാസം, ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യകരമോ?
നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി.

ശരീരഭാരം നിയന്ത്രിക്കുന്നതിന് സോഷ്യൽമീഡിയയിലടക്കം വൈറലാകുന്ന ഭക്ഷണ രീതിയാണ് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്. എന്ത് കഴിക്കണം എന്നതിനെക്കാൾ എപ്പോൾ കഴിക്കണമെന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിന്റെ പ്രത്യേകത. നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള സമയം ഉപവസിക്കുകയും ചെയ്യുകയെന്നതാണ് ഈ ഭക്ഷണരീതി.
ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവർ ഏറെയാണ്.
ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്
പല സമയക്രമത്തിൽ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവരുണ്ട്.
16:8 രീതി – 16 മണിക്കൂർ ഉപവാസം, 8 മണിക്കൂർ ഭക്ഷണസമയം
5:2 രീതി – ആഴ്ചയിൽ 5 ദിവസം സാധാരണ ഭക്ഷണം, 2 ദിവസം കുറഞ്ഞ കലോറി
ഉപവാസം – ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസം 24 മണിക്കൂർ ഉപവാസം
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോഗ്യഗുണങ്ങൾ
ശരീരഭാരം നിയന്ത്രിക്കൽ
ഉപവാസസമയത്ത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ തുടങ്ങുന്നു. ഇത് കലോറി എടുക്കുന്നത് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താം
ഉപവാസം രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കും.
മെറ്റബോളിസം മെച്ചപ്പെടുത്തും
ഫാസ്റ്റിങ് സമയത്ത് ചില ഹോർമോണുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകാനും അത് കൊഴുപ്പ് കത്തിക്കാനും പ്രോത്സാഹിപ്പിക്കും.
ഹൃദയാരോഗ്യം
കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് സഹായിക്കാമെന്നാണ് ചില പഠനങ്ങൾ പറയുന്നു.
കോശങ്ങളെ വീണ്ടെടുക്കുന്നു
ഉപവാസമിരിക്കുമ്പോൾ ശരീരം കേടായ കോശങ്ങളെ നീക്കം ചെയ്യുന്ന ഓട്ടോഫജി എന്ന പ്രക്രിയ സജീവമാക്കുന്നു. ഇത് ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്.
മാനസിക ഏകാഗ്രത
ഉപവാസം ശ്രദ്ധയും മാനസിക വ്യക്തതയും വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എല്ലാവർക്കും ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ് ഗുണകരമായിരിക്കണമെന്നില്ല, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രമേഹരോഗികൾ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രം ഭക്ഷണശീലത്തിൽ മാറ്റം വരുത്തുക.
ഫാസ്റ്റിങ് സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. ഉപവാസസമയത്ത് ജങ്ക് ഫുഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ് പോലുള്ളത് ഒഴിവാക്കുക.
തുടക്കത്തിൽ തലചുറ്റൽ, വിശപ്പ് നിയന്ത്രിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം എന്നിവ അനുഭവപ്പെടാം.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Health Care tips: Intermitted Fasting Benefits
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




