
പാവയ്ക്ക ജ്യൂസ് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാമോ? പഠനങ്ങൾ പറയുന്നതെന്ത്?
ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക, അവയെ കറിയായോ തോരനായോ മറ്റു പച്ചക്കറികൾക്കൊപ്പം ഭക്ഷണത്തിന്റെ ഭാഗമായോ കഴിക്കുന്നത് സാധാരണ ഭക്ഷണരീതിയാണ്

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ പാവയ്ക്ക സ്ഥിരമായി കഴിക്കുന്നവരുണ്ട്. പാവയ്ക്കയുടെ നീര് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പ്രമേഹം മാറും, ദിവസവും പാവയ്ക്ക ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാമെന്ന തരത്തിലുള്ള വാദങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാൽ ശരിക്കും പാവയ്ക്ക പ്രമേഹം മാറ്റുമോ?
WHAT TO READ NEXT

പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ
പാവയ്ക്ക രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ചെറിയ തോതിൽ സഹായിക്കാമെന്ന് ചില ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പാവയ്ക്ക ഒരിക്കലും പ്രമേഹത്തെ നിയന്ത്രിക്കുമെന്നോ മരുന്നിന് പകരമാണെന്നോ തെളിവുകളില്ല. 2024-ലെ ഒരു സിസ്റ്റമാറ്റിക്ക് റിവ്യൂവിൽ ടൈപ്പ് 2 പ്രമേഹമുള്ള 423 പേരെ ഉൾപ്പെടുത്തിയ എട്ട് പഠനങ്ങൾ വിലയിരുത്തിയപ്പോൾ ഫാസ്റ്റിങ് ഗ്ലൂക്കോസ്, പോസ്റ്റ്-മീൽ ഗ്ലൂക്കോസ്, HbA1c എന്നിവയിൽ കുറവ് കണ്ടെത്തിയെങ്കിലും കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക, അവയെ കറിയായോ തോരനായോ മറ്റു പച്ചക്കറികൾക്കൊപ്പം ഭക്ഷണത്തിന്റെ ഭാഗമായോ കഴിക്കുന്നത് സാധാരണ ഭക്ഷണരീതിയാണ്. എന്നാൽ ചികിത്സ എന്ന നിലയിൽ പാവയ്ക്കയുടെ പാവയ്ക്കയുടെ നീര്, സത്ത്, പൊടി, സപ്ലിമെൻ്റുകൾ ഉപയോഗിക്കുന്നത് വ്യത്യസ്തമാണ്. ഇവയിൽ സജീവ ഘടകങ്ങളുടെ അളവ് സാധാരണ ഭക്ഷണത്തേക്കാൾ വ്യത്യസ്തമായിരിക്കാം.
പ്രമേഹരോഗികൾ പാവയ്ക്ക ഡയറ്റിൽ എങ്ങനെ ഉൾപ്പെടുത്താം
പാവയ്ക്കയെ ഒരു സാധാരണ പച്ചക്കറിയായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പക്ഷേ അതിനെ മാത്രം ആശ്രയിച്ച് ഭക്ഷണക്രമം മാറ്റുകയോ മരുന്ന് കുറയ്ക്കുകയോ ചെയ്യരുത്. പാവയ്ക്ക വറുത്തെടുക്കുമ്പോൾ വലിയ അളവിൽ എണ്ണ ചേർക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. പാവയ്ക്കയ്ക്കൊപ്പം മറ്റു പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ ഉറവിടങ്ങൾ, ആവശ്യമായ അളവിലുള്ള ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണമാണ് നല്ലത്.
പാവയ്ക്കയിൽ ഫൈബർ, വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി പാവയ്ക്ക ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ചർമസംരക്ഷണത്തിനുമൊക്കെ നല്ലതാണ്.
WHAT TO READ NEXT

വീട്ടിൽ ചെരുപ്പ് ധരിക്കുന്ന ശീലം കാലിന് നല്ലതാണോ?
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
can bitter gourd actually control diabetes?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




