FACT CHECK: ഡയപ്പർ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ വൃക്ക തകരാറിലാക്കുമോ?
വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരുന്നില്ല.

ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളെ ഡയപ്പർ ധരിപ്പിക്കുന്നത് വളരെ സ്വാഭാവികമാണ്. ഇതു അവർക്കും അവരെ കൈകാര്യം ചെയ്യുന്നതിനും വളരെ കംഫോർട്ട് ആക്കും. എന്നാൽ സമീപകാലത്ത് സോഷ്യൽമീഡിയയിൽ വൈറലായ ചില വീഡിയോകൾ മാതാപിതാക്കളിൽ ആശങ്കയുണ്ടാക്കുന്നതാണ്. അതിൽ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഡയപ്പർ ധരിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് വൃക്കരോഗം വരും എന്നതാണ്. എന്താണ് അതിന്റെ യാഥാർത്ഥ്യം?
എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ശിശുരോഗ വിദഗ്ധനും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറുമായ ഡോ.ഇമ്രാൻ പട്ടേൽ പറയുന്നു. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരുന്നില്ല. മൂത്രം ആഗീരണം ചെയ്യുക എന്ന് മാത്രമാണ് ഡയപ്പറിന്റെ ജോലി. രക്തത്തെ ശുദ്ധീകരിക്കുന്ന ആന്തരിക അവയവമാണ് വൃക്ക.
WHAT TO READ NEXT

രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഷുഗർ കട്ട്, എത്രത്തോളം ഗുണം ചെയ്യും
കൃത്യമായ ഇടവേളകളിൽ ഡയപ്പറുകൾ മാറ്റുക, ദിവസത്തിൽ മൂന്നോ-നാലോ തവണ ഡയപ്പറുകൾ മാറ്റണം. ഒരു ദിവസത്തിൽ നിശ്ചിതസമയം ഡയപ്പർ ധരിപ്പിക്കാതിരിക്കുക എന്നിവയാണ് ഡോക്ടറുടെ മാർഗനിർദേശങ്ങൾ. തെറ്റായ വിവരങ്ങൾ നൽകി ആളുകളെ പരിഭാന്ത്രരാക്കാതെ ഇരിക്കണമെന്നും പറഞ്ഞാണ് ഡോക്ടറുടെ വീഡിയോ അവസാനിപ്പിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Is Diaper harmfull for kids kidney
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

