NEET PG 2026: ഫലം പ്രഖ്യാപിച്ചു, നിങ്ങളുടെ റാങ്ക് അറിയാം

പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ റോ സ്കോറും നീറ്റ് പി ജി റാങ്കും ഉൾപ്പെടുന്ന ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

NEET PG 2026 Result
NEET PG 2026 Result Declared Check NEET PG Score and Rank on Official Websitefile
Edited by :Joice Daniel
Last Updated :24 സെപ്റ്റംബർ 2026, 2:55 pm IST

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2026 ഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക പോർട്ടലായ natboard.edu.in, nbe.edu.in എന്നിവയിൽ ഫലം പരിശോധിക്കാം. പരീക്ഷയിൽ ഉദ്യോഗാർഥികൾ നേടിയ റോ സ്കോറും നീറ്റ് പി ജി റാങ്കും ഉൾപ്പെടുന്ന ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് NBEMS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം.

ഈ വർഷം ഓഗസ്റ്റ് 30-നാണ് നീറ്റ് പി ജി പരീക്ഷ നടന്നത്. ആകെ 2,73,096 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. അതിൽ 2,65,980 പേർ പരീക്ഷ എഴുതി. രാജ്യത്തുടനീളമുള്ള 339 നഗരങ്ങളിലെ 1,111 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

MD, MS, DNB, DrNB (Direct 6 Years Courses), PG Medical Diploma തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതാ മാനദണ്ഡങ്ങളും മെഡിക്കൽ ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ കട്ട് ഓഫ് സ്കോറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷയുടെ ഉത്തരസൂചിക ഒക്ടോബർ ഒന്നിന് ശേഷം ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സ്കോർ എങ്ങനെ പരിശോധിക്കാം?

  • ആദ്യം NBEMS ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in തുറക്കുക.

  • വെബ്സൈറ്റിലെ Public Notices വിഭാഗത്തിലേക്ക് പോകുക.

  • അവിടെ NEET PG 2026 Result എന്ന ലിങ്ക് കണ്ടെത്തി ക്ലിക്ക് ചെയ്യുക.

  • NEET PG 2026 ഫലം ഉൾപ്പെടുന്ന PDF തുറക്കും.

  • PDF-ൽ നിങ്ങളുടെ Application ID അല്ലെങ്കിൽ Roll Number ഉപയോഗിച്ച് ഫലം കണ്ടെത്താം.

  • നിങ്ങളുടെ പേരിനോടൊപ്പം നൽകിയിരിക്കുന്ന ടോട്ടൽ മാർക്ക് പരിശോധിക്കുക.

  • ഇതോടൊപ്പം NEET PG 2026 All India Rank, qualifying status തുടങ്ങിയ വിവരങ്ങളും പരിശോധിക്കാം.

News Now

Summary

NEET PG 2026 Result Declared Check NEET PG Score and Rank on Official Website.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics