
തൈര് നല്ലതാണ്, പക്ഷെ ഇക്കൂട്ടർ ഒഴിവാക്കണം
രാത്രി ദഹനപ്രക്രിയ മന്ദഗതിയിലാകുമെന്നതിനാൽ തൈര് ദഹിക്കാൻ പ്രയാസമായിരിക്കും

ഉച്ചയൂണിനാണെങ്കിലും അത്താഴത്തിനാണെങ്കിലും തൈര് നിർബന്ധമുള്ള ആളുകളുണ്ട്. എന്നാൽ രാത്രികാലങ്ങളിൽ തൈര് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുടലിന്റെ ആരോഗ്യത്തിന് പറ്റിയ മികച്ച പ്രോബയോട്ടിക്സ് ആണ് തൈര്.
രാത്രി തൈര് കഴിക്കുന്നത് കഫക്കെട്ട് വർധിക്കാൻ കാരണമാകുമെന്ന് ആയുർവേദത്തിലും പറയുന്നു. മാത്രമല്ല, രാത്രി ദഹനപ്രക്രിയ മന്ദഗതിയിലാകുമെന്നതിനാൽ തൈര് ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് വയറ്റിൽ ഗ്യാസ് കയറാനും വയറുവീർക്കാനും കാരണമാകുന്നു.
തൈര് രാത്രി കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അത്താഴത്തിന് തൈര് ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. തൈര് നേരിട്ട് കഴിക്കുന്നതിന് പകരം, അധികം പുളിക്കാത്ത തൈര് വെള്ളം നീട്ടി മോരാക്കി കുടിക്കാം. തൈരിൽ ഒരു നുള്ള് കുരുമുളകു പൊടിയോ ഉലുവ പൊടിയോ അല്ലെങ്കിൽ തേനോ ചേർക്കുന്നത് കഫം കൂടുന്നത് തടയാൻ സഹായിക്കും. കൂടാതെ തൈര് കഴിച്ച ശേഷം അൽപം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിന് മികച്ചതാണ്.
ഇക്കൂട്ടർ തൈര് നിർബന്ധമായും ഒഴിവാക്കണം
ആസ്മ, സൈനസൈറ്റിസ് തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളുള്ളവർ, സന്ധിവേദനയോ വാതസംബന്ധമായ ബുദ്ധിമുട്ടുകളോ ഉള്ളവർ, ദഹനക്കുറവും വിട്ടുമാറാത്ത അസിഡിറ്റിയും ഉള്ളവർ രാത്രി തൈര് നിർബന്ധമായും ഒഴിവാക്കണം. തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പകലാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Is it good to have curd at night
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



