ഫിൽട്ടർ ചെയ്യുമ്പോൾ ധാതുക്കൾ നഷ്ടമാകും, പ്യുരിഫയറിൽ നിന്നുള്ള വെള്ളം സുരക്ഷിതമോ?

റിവേഴ്സ് ഓസ്മോസിസ് വഴി ശുദ്ധീകരിച്ച വെള്ളത്തിൽ സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ നഷ്ടമാകുന്നുണ്ട്.

Water Purifier
Water PurifierPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :14 മാർച്ച് 2026, 12:37 pm IST

ശുദ്ധജലം അത്യാവശ്യമാണെന്ന് ആശങ്കയാണ് പലരും വ്യാപകമായി വീടുകളിൽ വാട്ടർ ഫിൽട്ടർ അല്ലെങ്കിൽ വാട്ടർ പ്യൂരിഫയർ ഉപയോ​ഗിക്കാനുള്ള കാരണം. പ്യൂരിഫയറിൽ നിന്നുള്ള വെള്ളം പിന്നീട് തിളപ്പിക്കേണ്ടതില്ലെന്ന സവിശേഷതയുമുണ്ട്. റിവേഴ്സ് ഓസ്മോസിസ് എന്ന പ്രക്രിയയിലൂടെയാണ് പ്യൂരിഫയർ പ്രവർത്തിക്കുന്നത്. ഇത് വെള്ളം 100 ഡി​ഗ്രി സെലിഷ്യൽസിൽ തിളപ്പിക്കുന്നതിനെക്കാൾ ശുദ്ധീകരിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ റിവേഴ്സ് ഓസ്മോസിസ് വഴി ശുദ്ധീകരിച്ച വെള്ളത്തിൽ സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ നഷ്ടമാകുമെന്നും ഇത് ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നുമുള്ള ആശങ്ക പലർക്കുമുണ്ട്. എന്നാൽ ധാതുക്കൾ നഷ്ടമാകുമെങ്കിലും ഇതുമൂലം ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാരണം ശരീരത്തിന് ആവശ്യമായ ധാതുക്കൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ട്.

എന്താണ് റിവേഴ്സ് ഓസ്മോസിസ്

അർദ്ധ-പ്രവേശന പാളിയിലൂടെ മർദം പ്രയോ​ഗിച്ച് വെള്ളം കടത്തി വിടുമ്പോൾ അതിലെ ലവണങ്ങളും മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് ശുദ്ധജലം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് റിവേഴ്സ് ഓസ്മോസിസ്. ഇത് ബാക്ടീരിയ, വലിയ ധാതുക്കൾ, മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്ത് വെള്ളം 90 ശതമാനം ശുദ്ധീകരിക്കും.

പ്രധാനമായും കുഴൽകിണറിൽ നിന്നുള്ള വെള്ളത്തിൽ അടങ്ങിയ അമിതമായ ധാതുക്കൾ നീക്കം ചെയ്യാനാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ കാൽസ്യം, മഗ്നേഷ്യം തുടങ്ങിയവ നഷ്ടമാകും. ഈ ധാതുക്കളാണ് വെള്ളത്തിന് പ്രത്യേക രുചി നൽകുന്നത്. എന്നാൽ ആർഒയിലൂടെ കടന്നുപോകുന്ന ജലത്തിന് ഈ രുചി ലഭിക്കില്ല.

വെള്ളത്തിൽ നിന്ന് ധാതുക്കൾ നഷ്ടമായാൽ ആരോ​ഗ്യത്തെ ബാധിക്കുമോ?

വളരെ കുറച്ച് ധാതുക്കൾ മാത്രമെ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുള്ളു. മറ്റ് ആവശ്യമായി പോഷകാങ്ങൾ ഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുക. അതുകൊണ്ട് തന്നെ റിവേഴ്സ് ഓസ്മോസിസ് പ്രക്രിയയിലൂടെ ശുദ്ധീകരിച്ച വെള്ളം ഒരിക്കലും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കപ്പെടേണ്ടതില്ല. മോശം ഭക്ഷണശീലങ്ങൾ, മൊത്തത്തിലുള്ള പോഷകാഹാരക്കുറവ് എന്നിവ മൂലമാണ് മിക്ക പോഷകക്കുറവുകളും സംഭവിക്കുന്നത്.

News Now

Summary

Is water from the purifier good for health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates