
വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ല, ശാസ്ത്രം പറയുന്നതിങ്ങനെ
വെള്ളം കുടിക്കുമ്പോൾ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു

വെള്ളം കുടിക്കുമ്പോൾ ഇരുന്നുകുടിക്കണമെന്നാണ് ശാസ്ത്രം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര ശുഭമല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പണ്ടുള്ളവർ ഇരുന്നുകൊണ്ട് വെള്ളം കുടിക്കണമെന്ന് പറയുന്നതിൽ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ പറയുന്നു.
WHAT TO READ NEXT

ഓണസദ്യയിൽ ഓലന്‍ ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്
വെള്ളം കുടിക്കുമ്പോൾ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാൽമുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതിൽ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തിൽ വയറ്റിലേക്ക് ആഗിരണം ചെയ്യാൻ ഇത് കാരണമാകുന്നു. ഇത് വയറ്റിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തിൽ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, ഞരമ്പുകൾ പിരിമുറുക്കത്തിലാവുകയും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് സന്ധിവാതത്തിലേക്ക് നയിക്കും.
നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോൾ, ദ്രാവകം ഉയർന്ന മർദ്ദത്തിൽ ഒരാളുടെ വയറിന്റെ അടിഭാഗത്തേക്ക് ഒരുതരത്തിലുള്ള ഫിൽട്ടറേഷനും കൂടാതെ കടന്നുപോകുന്നു. ഇത് ജല മാലിന്യങ്ങൾ മൂത്രസഞ്ചിയിൽ അടിഞ്ഞുകൂടുന്നതിനും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുന്നു.
WHAT TO READ NEXT

വയറ്റിൽ ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Avoid drinking water while standing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




