കണി കാണാൻ വേണ്ടി മാത്രമല്ല, കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളുമുണ്ട്

​'ഗോൾഡൻ ഷവർ' എന്നും വിളിക്കുന്ന കണിക്കൊന്ന വെറുതെ കാഴ്ചയ്ക്ക് മാത്രമല്ല, ആയുർവേദം പ്രകാരം അതൊരു ഒരു ഔഷധ മരം കൂടിയാണ്.

kanikonna
kanikonnaPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :15 ഏപ്രിൽ 2026, 11:30 am IST

വിഷുക്കണിയിലെ പ്രധാന താരം കണിക്കൊന്നയാണ്. മനസ്സും കണ്ണും നിറയ്ക്കുന്ന കണിക്കൊന്നയുടെ മനോഹാരിത കണി കണ്ടുകൊണ്ടാണ് മലയാളികളുടെ കാർഷിക പുതുവർഷം ആരംഭിക്കുന്നത്. ​'ഗോൾഡൻ ഷവർ' എന്നും വിളിക്കുന്ന കണിക്കൊന്ന വെറുതെ കാഴ്ചയ്ക്ക് മാത്രമല്ല, ആയുർവേദം പ്രകാരം അതൊരു ഒരു ഔഷധ മരം കൂടിയാണ്.

വീടുകളിലും വഴിയരികിലും ഇവ തണൽ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ട് വളർത്താറുണ്ട്. സൂര്യപ്രകാശവും നീർവാർച്ചയുമുള്ള പ്രദേശമാണ് ഇവയ്ക്ക് അനുയോജ്യം. മാർച്ച് ഏപ്രിൽ മാസങ്ങളാണ് കൊന്നപ്പൂക്കൾ പൂക്കുന്നത്.

കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ നോക്കാം

  • കണിക്കൊന്നയുടെ തൊലി കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകുന്നേരവും മുടങ്ങാതെ കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ മാറും.

  • മലബന്ധം, വയറുവേദന ഇവയ്ക്ക് കണിക്കൊന്നയുടെ ഫലമജ്ജ കുരു കളഞ്ഞു പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിച്ചാല്‍ ശമനം ലഭിക്കും.

  • കണിക്കൊന്ന തൊലി, ചന്ദനം, ത്രിഫലതോട്, മുന്തിരിപഴം ഇവ സമം ചേര്‍ത്ത് കഷായം വെച്ച് സേവിച്ചാല്‍ നുരയും പതയുമായി ദുര്‍ഗന്ധത്തോടെ മൂത്രം പോകുന്ന അസുഖം ശമിക്കും.

  • കണിക്കൊന്ന തൊലി കഷായം വച്ച് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കും.

  • കണിക്കൊന്ന തൊലിയും ഫലമജ്ജ കുരുകളഞ്ഞതും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുന്നത് മുറിവ് ഉണങ്ങാന്‍ സഹായകരമാണ്.

  • കണിക്കൊന്നയുടെ തളിരിലകള്‍ തൈരില്‍ അരച്ച് പുരട്ടുന്നത് ചുണങ്ങു മാറുന്നതിന് ഫലപ്രദമാണ്.

  • കണിക്കൊന്ന പൂവ് ഉണക്കി പൊടിച്ച് പാലില്‍ സേവിക്കുന്നത് ശരീരശക്തി വര്‍ദ്ധിപ്പിക്കും.

  • കണിക്കൊന്നയുടെ തളിരിലകള്‍ തോരനാക്കി കഴിക്കുന്നത് കുട്ടികളുടെ മലബന്ധം മാറ്റും.

  • കണിക്കൊന്നയുടെ ഇലകള്‍ കഷായം വച്ച് കഴിക്കുന്നത് പനി, ചുമ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ്.

  • കണിക്കൊന്നയുടെ വേര് കഷായം വച്ച് കുടിക്കുന്നത് മൂത്രതടസം ഇല്ലാതാക്കും.

  • കണിക്കൊന്നവേരും ചെറുനാരങ്ങാ നീരും അല്‍പം കര്‍പ്പൂരം ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ത്വക്ക് രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

കണിക്കൊന്ന നട്ടുപിടിപ്പിക്കാം

  • ഏക​ദേശം 15 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെറുവൃക്ഷത്തിന് സൂര്യപ്രകാശവും നീർവാർച്ചയുമുള്ള പ്രദേശമാണ് അനുയോജ്യം.

  • ഇവയുടെ തൈകൾ ലഭ്യമാണ്. അല്ലെങ്കിൽ കണിക്കൊന്ന പൂത്ത് ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നീണ്ട മുരിങ്ങയ്ക്ക് സമാനമായ കായ്കള്‍ ഇലയില്ലാ ചില്ലകളില്‍ കാണാം. ഇവ കറുത്ത് പാകമാകുമ്പോള്‍ വിത്തുകള്‍ ശേഖരിക്കാം.  വിത്തുകള്‍ മുളപ്പിച്ചും നടുവാനുള്ള തൈകള്‍ ഉണ്ടാക്കാം.

  • തൈകള്‍ നടുന്നതിന്, ഒന്നരയടി സമച്ചതുരത്തിലും അത്ര തന്നെ ആഴത്തിലും ഉള്ള കുഴികള്‍ ഉണ്ടാക്കുക.

  • അതില്‍ ജൈവവളവും മേൽമണ്ണും ചേർത്ത് നിറച്ച് അതിന് മുകളിലായി തൈകള്‍ നടാം.

  • നട്ട് ചെറിയ തോതില്‍ പരിചരണവും തണലും നല്‍കിയാല്‍ നാലോ അഞ്ചോ വര്‍ഷം ആകുമ്പോഴേക്കും കൊന്നമരം പൂത്തു തുടങ്ങും.

  • ഒരു ചെറുവൃക്ഷമായതിനാല്‍ സ്ഥലപരിമിതി ഉള്ളവര്‍ മുറ്റത്തിന്റെ അതിര്‍ത്തിയിലായി നടുന്നതായിരിക്കും ഉത്തമം.

News Now

Summary

Vishu Health tips: Kanikonna health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates