
വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്, ആരോഗ്യത്തോടെ ജീവിക്കാൻ; കീർത്തി സുരേഷ് ഒൻപതു കിലോ കുറച്ചതിങ്ങനെ
ശരീര ഭാരം കുറയ്ക്കാന്‍ കൃത്രിമമായ മാര്‍ഗങ്ങളൊന്നും കീര്‍ത്തി ശ്രമിക്കാറില്ല.

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന താരമാണ് കീർത്തി സുരേഷ്. എത്ര തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂൾ ആണെങ്കിലും വ്യായാമത്തിന് താരം സമയം കണ്ടെത്താറുണ്ട്. താരത്തിന്റെ വർക്ക്ഔട്ട് വിഡിയോകൾ ഇതിനോടകം തന്നെ വൈറലായിട്ടുള്ളതാണ്. അച്ചടക്കമുള്ള ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് കീർത്തിയുടെ ആരോഗ്യരഹസ്യം.
ശരീര ഭാരം കുറയ്ക്കാന്‍ കൃത്രിമമായ മാര്‍ഗങ്ങളൊന്നും കീര്‍ത്തി ശ്രമിക്കാറില്ല. 2018ൽ വണ്ണമുള്ള ശരീരപ്രകൃതിയായിരു്നനു കീർത്തിയുടേത്. കാര്‍ഡിയോ വ്യായാമങ്ങള്‍ മാത്രം ചെയ്താണ് ശരീര ഭാരം ആരോഗ്യകരമായി കുറച്ചത്. അതിലൂടെ ഒന്‍പത് കിലോഗ്രാം ഭാരമാണ് കുറഞ്ഞതെന്ന് കീര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടത്തം, ജോഗിങ്, നീന്തല്‍, സൈക്ലിങ് എന്നിവയാണ് കാര്‍ഡിയോ വ്യായാമങ്ങളില്‍ ഉള്‍പ്പെടുന്നത്. ഇത്തരം വ്യായാമങ്ങള്‍ കലോറി കത്തിക്കുകയും ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ആഴ്ചയിൽ അഞ്ച് ദിവസം വർക്ക്ഔട്ട് ചെയ്യും. ശരീര ഭാരം കുറയ്ക്കാനായി കര്‍ക്കശമായ ഡയറ്റ് ഒന്നും പിന്തുടരുന്നുമില്ല. 2018 വരെ ഒരു വര്‍ക്ക്ഔട്ടും താരം ചെയ്തിരുന്നില്ല. 2018 ല്‍ മഹാനടി സിനിമ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ശരീര ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. വണ്ണം കുറയ്ക്കാനല്ല, ആരോഗ്യകരമായി ജീവിക്കാനാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് താരം പറയുന്നു.
WHAT TO READ NEXT

മുപ്പതിലേ മുടി നരച്ചോ? കാരണമുണ്ട്, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
ജിമ്മിൽ പോകാൻ ഇഷ്ടമില്ലാത്തവർക്ക് ഏറ്റവും നല്ലത് കാര്‍ഡിയോ വ്യായാമങ്ങളാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഫലങ്ങള്‍ക്കായി ഓരോ ആഴ്ചയും കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ വ്യായാമം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എയറോബിക് വ്യായാമവും പരീക്ഷിക്കാം. ശരീരത്തില്‍ ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കാന്‍ എയറോബിക് വ്യായാമങ്ങള്‍ ഏറെ നല്ലതാണ്.
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Keerthy Suresh: Diet and fitness secrete.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'നിനക്ക് എയ്ഡ്സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്
'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി

