കഠിനമായ ചൂടിൽ ചുണ്ടുകൾക്ക് വേണം എക്സ്ട്രാ കെയർ

ചര്‍മം എന്ന പോലെ ചുണ്ടുകളും മൃദുവായി സ്ക്രബ് ചെയ്യുന്നത് മ‍ൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും.

Lip Care
Lip CareSource by : Pinterest
Last Updated :15 April 2026, 5:45 pm IST

വേനൽക്കാലത്ത് ചുണ്ടുകൾക്ക് എക്സ്ട്രാ കെയർ ആവശ്യമാണ്. ചൂടു കൂടുമ്പോൾ ചുണ്ടുകൾ വിണ്ടുകീറും വരളാനുമുള്ള സാധ്യതയുണ്ട്. ചുണ്ടിൽ ഈർപ്പം നിലനിർത്താൻ കഴിയുന്ന ​ഗ്രന്ഥികള്‍ ഇല്ലാത്തതിനാൽ പ്രത്യേക ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. വേനൽക്കാലത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം.

ചര്‍മം എന്ന പോലെ ചുണ്ടുകളും മൃദുവായി സ്ക്രബ് ചെയ്യുന്നത് മ‍ൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും. ഇതിനുശേഷം ലിപ്ബാം പുരട്ടുകയും വേണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് നല്ലതാണ്.

ചുണ്ടുകൾ പെട്ടന്ന് വരണ്ടുപോകുന്നത് ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ചുണ്ടു വരളുമ്പോൾ നാവുകൊണ്ട് നനക്കുന്നതും ഒഴിവാക്കണം, കാരണം ഇത് ചുണ്ടുകൾ കൂടുതൽ ഡ്രൈ ആക്കുകയും ചുണ്ടിലെ തൊലി പൊളിയാൻ കാരണമാകുകയും ചെയ്യും.

ചുണ്ടുകളും മോയ്സ്ച്ചറെെസ് ചെയ്യണം. എസ്പിഎഫ് 15നു മുകളിലുള്ള ലിപ്ബാം വേണം വേനൽക്കാലത്ത് ഉപയോ​ഗിക്കാൻ. രാത്രിയിൽ കിടക്കുന്നതിനു മുൻപും ചുണ്ടിൽ മോയ്സ്ച്ചറൈസർ പുരട്ടണം. ചുണ്ടിൽ വെളിച്ചെണ്ണ പുരട്ടുന്നതും ഈർപ്പം നിലനിർത്താൻ സഹായിക്കും.

News Now

Summary

Lip Care in Summer season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates