എന്താണ് ലിവർ സിറോസിസ്?; കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും അറിയാം
കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്. ലിവർ സിറോസിസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് അറിയാം.

കരളിന്റെ പ്രവർത്തനം താറുമാറായാൽ അത് ജീവന് തന്നെ അപകടമായെക്കാം. കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവർ സിറോസിസ്.
ഇത് കരളിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കും. തുടർന്ന് കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ദീർഘകാലമുള്ള മദ്യപാനം നിങ്ങളിൽ ലിവർ സിറോസിസ് വരുത്തിയേക്കാം. വൈറൽ ഹെപ്പറ്റൈറ്റിസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ സിറോസിസ് അഥവാ ഓട്ടോ ഇമ്മ്യൂൺ ലിവർ ഡിസീസ് എന്നിവയും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.
ലിവർ സിറോസിസ് എങ്ങനെ വരുന്നു
- അമിതമായ മദ്യപാനമാണ് ലിവർ സിറോസിസ് വരാനുള്ള പ്രധാന കാരണം. ഇത് കരളിന്റെ നാശത്തിനും ഇൻഫ്ലമേഷനും കാരണമാകും.
- ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകും.
- കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഇത് ലിവർ സിറോസിസ് ഉണ്ടാവാനുള്ള ഒരു സാധ്യതയാണ്.
- ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കരളിനെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്
- പിത്ത സഞ്ചിയെ ബാധിക്കുന്ന അപൂർവമായ കരൾരോഗമാണ് ബിലിയറി സിറോസിസ്. ഇത് കരളിന്റെ നാശത്തിലേക്കു നയിക്കും.
- പാരമ്പര്യമായി ലഭിച്ച ചില രോഗങ്ങളായ ഹീമോക്രോമാറ്റോസിസ് അഥവാ വിൽസൺസ് ഡിസീസ് കരളിന്റെ നാശത്തിനും സിറോസിസിനും കാരണമാകും.
ലിവർ സിറോസിസിന്റെ ലക്ഷണങ്ങൾ
- നിരന്തരം കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നത് ലിവർ സിറോസിസ് ലക്ഷണമാകാം
- വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ
- കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഓക്കാനവും ഛർദിയും ഉണ്ടാകും
- കരളിന് ക്ഷതമേൽക്കുകയും വീക്കം വരുകയും ചെയ്യുമ്പോൾ ഉദരത്തിന്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകും
- കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ലൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നത് ലിവർ സിറോസിസിന്റെ ലക്ഷണാണ്
ലിവർ സിറോസിസിനെ എങ്ങനെ ചികിത്സിക്കാം
ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് പ്രധാനം. മദ്യപാനം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക. ലിവർസിറോസിസിന്റെ സങ്കീർണതകളായ കരളിലെ ഉയർന്ന രക്തസമ്മർദം, ഉദരത്തിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുക ഇതെല്ലാം നിയന്ത്രിക്കാൻ മരുന്നിലൂടെ സാധിക്കും. രോഗം ഗുരുതരമാണെങ്കിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



