
വിട്ടുമാറാത്ത ചുമ; ആസ്ത്മയോ കാൻസറോ, എങ്ങനെ തിരിച്ചറിയാം
രണ്ട് അവസ്ഥകളിലും ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും.

വിട്ടുമാറാത്ത ചുമ, ശ്വാസതടസം തുടങ്ങിയവ ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങള്‍ ആണെങ്കിലും ചിലപ്പോള്‍ ഇത് ഗുരുതരമായ ശ്വാസകോശ കാന്‍സറിനെയും സൂചിപ്പിക്കാം. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെ ആയതിനാല്‍ തിരിച്ചറിയുക ബുദ്ധിമുട്ടായിരിക്കും.
ആസ്ത്മയും ശ്വാസകോശ അര്‍ബുദവും തമ്മിലുള്ള അഞ്ച് വ്യത്യാസങ്ങള്‍
വിട്ടുമാറാത്ത ചുമ
ആസ്ത്മ: ആസ്ത്മ മൂലമുള്ള ചുമ സാധാരണയായി ബ്രോങ്കോഡിലേറ്ററുകളോ കോർട്ടികോസ്റ്റീറോയിഡുകളോ ഉപയോഗിച്ച് ശാന്തമാക്കാം.
ശ്വാസകോശ അർബുദം: രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന, കാലക്രമേണ വഷളാകുന്ന അല്ലെങ്കിൽ രക്തക്കറയുള്ള കഫം ഉണ്ടാക്കുന്ന സ്ഥിരമായ ചുമ ശ്വാസകോശ അർബുദത്തിന്റെ ഒരു സൂചനയാണ്.
തുടർച്ചയായ പാറ്റേണുകൾ
ആസ്ത്മ: കാലാവസ്ഥമാറ്റങ്ങള്‍, അലർജി, വ്യായാമം എന്നിവയെ തുടര്‍ന്ന് ലക്ഷണങ്ങൾ പലപ്പോഴും വഷളാകാം.
ശ്വാസകോശ അർബുദം: സീസണോ ബാഹ്യ പ്രേരകങ്ങളോ പരിഗണിക്കാതെ ലക്ഷണങ്ങൾ സ്ഥിരമായി ഉണ്ടാകും.
ശ്വാസതടസ്സം
ആസ്ത്മ: രാത്രിയില്‍ അല്ലെങ്കില്‍ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ശ്വാസതടസ്സം ഉണ്ടാകാം. എന്നാല്‍ മരുന്നു കഴിക്കുന്നതോടെ ശമനമാകുകയും ചെയ്യുന്നു.
ശ്വാസകോശ അർബുദം: ശ്വാസതടസം ക്രമേണ വഷളാകുകയും ഇൻഹേലറുകൾക്കോ മറ്റ് ആസ്ത്മ ചികിത്സകൾക്കോ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നു.
WHAT TO READ NEXT

നായക്കുട്ടികൾക്ക് ബീറ്റ്റൂട്ട് കൊടുക്കാമോ?
മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങൾ
ആസ്ത്മ: ശ്വാസതടസം, നെഞ്ച് വേദന, അലർജി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശ്വാസകോശ അർബുദം: ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ക്ഷീണം അല്ലെങ്കിൽ നെഞ്ചുവേദന എന്നിവയ്‌ക്കൊപ്പം ഉണ്ടാകാം.
WHAT TO READ NEXT
ആ വെള്ളാരം കണ്ണുകള്‍ക്ക് പിന്നിലെ ശാസ്ത്രം!
ചികിത്സയോടുള്ള പ്രതികരണം
ആസ്ത്മ: സാധാരണ മരുന്നുകളോട് നന്നായി പ്രതികരിക്കും.
ശ്വാസകോശ അർബുദം: സാധാരണ ആസ്ത്മ ചികിത്സ നടത്തിയാലും ലക്ഷണങ്ങള്‍ കുറയാതെ വരിക. ഇത് കൂടുതൽ പരിശോധനയുടെ ആവശ്യകതയെ സൂചിപ്പിക്കുന്നു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Lung cancer vs asthma: 5 ways to spot the differences
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


