ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടി, 89കാരൻ മരിച്ചു; എന്താണ് വിറ്റാമിൻ ഡി ടോക്സിസിറ്റി?

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു കൂടുകയെന്നത് അപൂർവ അവസ്ഥയാണ്

Edited by :Anju
Last Updated :16 മാർച്ച് 2024, 3:35 pm IST

ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കൂടിയതിന് പിന്നാലെ യുകെയില്‍ 89കാരന്‍ മരിച്ചു. ഇദ്ദേഹത്തിന് ഹൈപ്പര്‍കാല്‍സെമിയ എന്ന അവസ്ഥ ഉണ്ടായിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു കൂടുന്നതിനെ തുടര്‍ന്ന് കാത്സ്യം അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍കാല്‍സെമിയ. മരിക്കുന്നതിന് മുന്‍പുള്ള ഒന്‍പതു മാസം ഇദ്ദേഹം തുടര്‍ച്ചയായി വിറ്റാമിന്‍ ഡി ഗുളിക കഴിച്ചിരുന്നതായും പരിശോധനയിൽ സ്ഥിരീകരിച്ചു.

വിറ്റാമിന്‍ ഡി കൊഴുപ്പിനെ അലിയിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശമാണ് വിറ്റമിന്‍ ഡിയുടെ മികച്ച സ്രോതസായി കണക്കാക്കപ്പെടുന്നത്. ഇതിന് പുറമെ ഭക്ഷണത്തിലൂടെയും സപ്ലിമെന്റ്‌സിലൂടെയും വിറ്റാമിന്‍ ഡി ലഭ്യമാണ്. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു കൂടുകയെന്നത് അപൂർവ അവസ്ഥയാണ്. എന്നാൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത സാധാരണമാണ് താനും.

Story image

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുന്ന അവസ്ഥയെ വിറ്റാമിൻ ഡി ടോക്സിസിറ്റി എന്നാണ് അറിയപ്പെടുന്നത്. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വൈറ്റമിൻ-ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്‍റ്സ് തന്നെയാണ് ഇതിന് കാരണമായി വരുന്നത്. അതിനാൽ ഡോക്ടർമാരുടെ നിർദേശമില്ലാതെ സപ്ലിമെന്റ്സ് കഴിക്കരുത്. കാത്സ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി ഉണ്ടെങ്കിൽ രക്തത്തിൽ ഉയർന്ന അളവിൽ കാത്സ്യം ഉണ്ടാവാൻ കാരണമാകുന്നു. ഇത് ഓക്കാനം, ഛർദ്ദി, മലബന്ധം, ക്ഷീണം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ തുടങ്ങിയവയ്ക്ക് കാരണമാകാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതമായാൽ ഈ അവസ്ഥ വൃക്കയെയും തകരാറിലായേക്കാം. കൂടാതെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ തുടങ്ങിയ മൃദുവായ ടിഷ്യൂകളിൽ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും. ഇത് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൾമണറി ഫൈബ്രോസിസ്, കിഡ്നി തകരാറുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി കൂടിയാൽ അത് ദഹന വ്യവസ്ഥയെയും സാരമായി ബാധിക്കും. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. പേശി വീക്കവും വേദനയും വിറ്റാമിൻ ഡി കൂടുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഉയർന്ന വൈറ്റമിൻ ഡി അളവ് ഫോസ്ഫറസിൻ്റെ ആഗിരണം വർധിപ്പിക്കുന്നതിനും കാരണമാകും. ഇത് ശരീരത്തിലെ കാത്സ്യം ഫോസ്ഫറസും തമ്മിലുള്ള സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും എല്ലുകളെ ദുർബലപ്പെടുത്തുന്ന ഹൈപ്പർഫോസ്ഫേറ്റീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now