
മാനസിക സമ്മര്‍ദത്തെ നിലയ്ക്ക് നിര്‍ത്താം, ഡയറ്റില്‍ ഈ ധാതുക്കള്‍ ഉണ്ടോ?
നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാതുക്കൾ

മാനസിക സമ്മർദം പതിവാകുന്നത് ശരീരത്തില്‍ ധാതുക്കളുടെ കുറവുണ്ടാക്കും. ഇത് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെയും എച്ച്‌പിഎ (ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ) ഏകോപനവും തടസപെടുത്തുകയും അതു വഴി സമ്മർദത്തെ നേരിടാനുള്ള കഴിവിനെ കുറയ്‌ക്കുകയും ചെയ്യും. ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മർദത്തെ മറികടക്കാൻ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ധാതുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.
WHAT TO READ NEXT

ഇന്ത്യക്കാർ പൊണ്ണത്തടിയന്മാർ ആകുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ
മഗ്നീഷ്യം
എച്ച്‌പിഎ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന് കോർട്ടിസോൾ നിയന്ത്രണത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റ്, ഇലക്കറികൾ, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ മഗ്നീഷ്യം നിലനിർത്താൻ സഹായിക്കും.
സിങ്ക്
ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ, പയർ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
WHAT TO READ NEXT

ദോശമാവിന് പുളി കൂടിയോ? കുറയ്ക്കാൻ ഇക്കാര്യം ചെയ്യാം
സെലിനിയം
സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കുന്നു
പൊട്ടാസ്യം
ശരീരത്തിൽ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Minerals that should included in diet to reduce Mental stress.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


