മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം; പാദങ്ങൾ എങ്ങനെ സംരക്ഷിക്കണം
മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫംഗൽ അണുബാധ കണ്ടുവരുന്നത്.

മഴക്കാലം പലവിധ രോഗങ്ങളുടെ കൂടി കാലമാണ്. മഴ പെയ്തശേഷം പുറത്തേക്കിറങ്ങുമ്പോൾ ചെളിയും മലിനമായ ജലത്തിലൂടെ നടക്കേണ്ട അവസ്ഥയുമൊക്കെ ഉണ്ടാവാം. അതുകൊണ്ട് തന്നെ പാദങ്ങളെ ബാധിക്കുന്ന അസുഖങ്ങളും ഈ കാലഘട്ടത്തിൽ ധാരാളമുണ്ടാകും.
പാദങ്ങളിൽ ഫംഗൽ അണുബാധ
വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. നമ്മുടെ പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകൾക്കിടയിൽ ചോറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങൾ. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫംഗൽ അണുബാധ കണ്ടുവരുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കാൽ വിരലുകളിൽ അധികനേരം ഈർപ്പം തങ്ങിനിർത്തരുത്.
നനഞ്ഞ ചെരിപ്പുകൾ പെട്ടെന്നുതന്നെ മാറ്റുക.
തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
കാലുകൾ കഴുകിയതിനു ശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയിൽ ടാൽക്കം പൗഡർ ഇടാവുന്നതാണ്.
ചെരിപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
നഖങ്ങൾ കൃത്യമായി വെട്ടി സൂക്ഷിക്കുക.
നഖങ്ങളുടെ വശങ്ങൾ ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടുക.
എക്സിമ
പ്രായമുള്ളവരിലും കുട്ടികളിലും കൂടുതലായി കണ്ടുവരുന്ന അസുഖമാണ് എക്സിമ. വരണ്ട ചർമമുള്ളവരിലാണ് എക്സിമ കൂടുതലും കാണാറ്. ചൊറിച്ചിൽ, തൊലി അടർന്നു പോകൽ, ചുവന്ന തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
എക്സിമ ഉള്ളവർ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുളിക്കാൻ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക.
ശക്തയായി ചർമം ഉരച്ചു കഴുകുന്നത് ഒഴിവാക്കുക
കാരം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.
കുളി കഴിഞ്ഞ ഉടൻ മോയ്സ്ചറൈസിങ് ക്രീം പുരട്ടാം. വിരലുകൾക്കിടയിലും മോയിസ്ചറൈസർ പുരട്ടാൻ മറക്കരുത്.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക.
WHAT TO READ NEXT

ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യം; പാൽ ചർമത്തിൽ ഉപയോഗിക്കേണ്ടത് ഇങ്ങനെ
ബാക്ടീരിയമൂലമുള്ള അണുബാധ
പ്രമേഹരോഗികളിലും കുട്ടികളിലും ബാക്ടീരിയ മൂലമുള്ള അണുബാധ കൂടുതലായി കാണാറുണ്ട്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ, പോഷകക്കുറവുള്ളവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവരിൽ ഇത്തരം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വേദനയോട് കൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കൾ, നീരൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ബാക്ടീരിയ അണുബാധ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെളിയുള്ള വെള്ളത്തിൽ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക.
കാലുകളിൽ ചെറിയ മുറിവുണ്ടങ്കിൽ അത് ഉണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
സ്വയം ചികിത്സ ഒഴിവാക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Monsoon Footcare tips: How to take care of your foot from bacteria infections in Monsoon
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



