ഹാൻഡ് ഡ്രയറുകളിൽ കൈ ഉണക്കാറുണ്ടോ? 'പണി' പിന്നാലെ വരുന്നുണ്ട്

ഹാന്‍ഡ് ഡ്രയറില്‍ നിന്ന് വരുന്ന ശക്തമായ ചൂടു വായു ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള ഫ്‌ളഷ് എയറോസോളുകളില്‍ നിന്നുള്ള മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നതാണ്.

hand dryer in bathroom
hand dryer in bathroomPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :21 ഫെബ്രുവരി 2026, 12:08 pm IST

പൊതുയിടങ്ങളിൽ പോകുമ്പോൾ ഹാൻഡ് വാഷ് ഉപയോ​ഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷം നനവു ഒഴിവാക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോ​ഗപ്പെടുത്തുന്ന ഒന്നാണ് ഹാൻഡ് ഡ്രയർ. വലിയ മാളുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ പേപ്പ‍ർ ടിഷ്യുവിന് പകരം ഹാൻഡ് ഡ്രയറാണ് ഉപയോ​ഗിക്കുന്നത്. ഇവ സെക്കന്റുകൾ കൊണ്ട് കൈകളിലെ നനവു നീക്കം ചെയ്ത് ഉണക്കി തരും. എത്ര സൗകര്യപ്രദം അല്ലേ..!

എന്നാൽ ഈ ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹാന്‍ഡ് ഡ്രയറില്‍ നിന്ന് വരുന്ന ശക്തമായ ചൂടു വായു ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള ഫ്‌ളഷ് എയറോസോളുകളില്‍ നിന്നുള്ള മലിനമായ വായു വലിച്ചെടുത്ത് പുനര്‍വിതരണം ചെയ്യുന്നതാണ്. ഇത് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരികളും രോഗാണുക്കളും വ്യാപിക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.

കണക്റ്റിക്കട്ട് സര്‍വകലാശാലയിലും ക്വിന്നിപിയാക്ക് സര്‍വകലാശാലയിലും നടത്തിയ ഒരു പഠനത്തില്‍ ഡ്രയറുകൾക്കടിയിൽ ഒരു പ്രത്യേക പ്ലേറ്റ് സ്ഥാപിച്ച് 30 സെക്കൻഡ് നേരം നടത്തിയ പരീക്ഷണത്തില്‍ 254 ബാക്ടീരിയ കോളനികൾ കണ്ടെത്തി. ജെറ്റ് എയർ ഡ്രയറുകൾ പേപ്പർ ടവ്വലുകളേക്കാൾ 1300 മടങ്ങ് കൂടുതൽ അണുക്കളെ വ്യാപിപ്പിക്കുമെന്ന് ലീഡ്സ് സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഭൂരിഭാഗം ബാക്ടീരിയകളും ടോയ്‌ലറ്റ് എയറോ സോളുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതീവ സ്പീഡില്‍ പ്രവര്‍ത്തിക്കുന്ന എയറോസോളുകള്‍ മലിനമായ കണങ്ങളെ കൈകളിലേക്കും വസ്ത്രങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2018ല്‍ നടത്തിയ ഒരു പഠനത്തില്‍ ചൂടുള്ള വായൂ ഡ്രയറുകള്‍ ബീജങ്ങളെയും ഗോഗകാരികളെയും വഹിക്കുന്ന മലിനമായ വായുപ്രവാഹം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷിതം പേപ്പര്‍ ടിഷ്യൂ

കൈ കഴുകിയ ശേഷം ഉണക്കാന്‍ പേപ്പര്‍ ടവലുകള്‍ അല്ലെങ്കിൽ പേപ്പര്‍ ടിഷ്യൂ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് മയോക്ലിനിക് പ്രൊസീഡിങ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഡ്രയറുകളില്‍ നിന്ന് വ്യത്യസ്തമായി പേപ്പര്‍ ടവലുകളില്‍ രോഗാണുക്കള്‍ ഉണ്ടാകില്ല. അവ ഈര്‍പ്പത്തെ വേഗത്തില്‍ ആഗിരണം ചെയ്യുകയും സൂക്ഷ്മാണുക്കളുടെ കൈമാറ്റം കുറയ്ക്കുകയും ചെയ്യുന്നു.

News Now

Summary

Paper Tissue is more healthier than hand dryers. Danger in using Hand Dryers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates