
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങുന്നതിനെ കുറിച്ച് ഇന്നത്തെ കാലത്ത് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ മുഖം മൊത്തത്തിൽ ഒന്നു മിനുക്കി ഇറങ്ങാനെടുക്കുന്ന സമയം പലപ്പോഴും പ്രശ്നമാകാറുണ്ട്. അതിനൊരു പരിഹാരമാണ് ഇപ്പോൾ ട്രെൻഡിങ് ആകുന്ന പെർമനന്റ് മേക്കപ്പ്. സമയം പോകുമെന്ന ചിന്ത വേണ്ട എപ്പോഴും മേക്കപ്പ് ഇട്ടതുപോലത്തെ ലുക്ക്...

ഒരുതരത്തിൽ മുഖത്ത് ഒരു ടാറ്റു ചെയ്യുന്നതു പോലെയുള്ള പ്രക്രിയയാണ് പെർമനന്റ് മേക്കപ്പ്. സ്ഥിരമായി കണ്ണുകൾ എഴുതി വയ്ക്കാനും ചുണ്ടുകൾക്കും കവിളുകൾക്കും അല്പം കൂടി ചുവപ്പു തോന്നിപ്പിക്കാനും പെർമെനന്റ് മേക്കപ്പ് സഹായിക്കും. കോസ്മെറ്റിക് ടാറ്റൂവിങ്ങിൻ്റെ മറ്റൊരു രൂപമാണ് പെർമനന്റ് മേക്കപ്പ്. എന്നാൽ ഒരിക്കലും മായാതെ ഇവ നിലനിൽക്കുമെന്ന് കരുതരുത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നമ്പിങ്ങ് ക്രീം ഉപയോഗിച്ച് മരവിപ്പിച്ച ശേഷമാണ് പെർമനന്റ് മേക്കപ്പ് ചെയ്യുന്നത്. ഇവ എത്രകാലം നിലനിൽക്കും എന്നത് എത്ര കടുത്ത നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, എത്രത്തോളം ആഴത്തിൽ നിറങ്ങൾ കൊടുത്തിട്ടുണ്ട്, ഓരോരുത്തരുടെയും ജീവിത ശൈലി എന്നിവയെ ആശ്രയിച്ചിരിക്കും. ചുണ്ടുകളുടെയും പുരികക്കൊടികളുടെയും വലിപ്പത്തിലും നിറത്തിലും ആകൃതിയിലും മാറ്റം ഉണ്ടാകുന്നതിനാൽ നാൽപ്പതിന് മുകളിൽ പ്രായമുള്ളവർക്കാണ് പെർമനന്റ് മേക്കപ്പ് ഏറ്റവും ഗുണം ചെയ്യുക.

WHAT TO READ NEXT

പ്രാതൽ മുടക്കാതെ കഴിച്ചോളൂ; വണ്ണം കൂടില്ല, പുതിയ പഠനം
അതേസമയം കൃത്യമായ പരിപാലനം നൽകിയില്ലെങ്കിൽ ഉദ്ദേശിച്ച ഭംഗി ലഭിക്കില്ലെന്ന് മാത്രമല്ല ഉള്ള സൗന്ദര്യത്തിന് കോട്ടം വരാനും സാധ്യതയുണ്ട്. കൂടാതെ പരിശീലനം ഇല്ലെങ്കിൽ മുറിപാടുകൾ ഉണ്ടാവും എന്നതാണ് മറ്റൊരു പ്രശ്നം. ഇതിനുപുറമേ ഉപകരണങ്ങൾ വൃത്തിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഉപയോഗിക്കുന്ന നിറങ്ങളും ഉപകരണങ്ങളും ത്വക്കിൽ അലർജികളും ഉണ്ടാക്കിയേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



