
നിറം മാറുമ്പോൾ ഗുണത്തിലും വ്യത്യാസമുണ്ട്, പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പേരയ്ക്ക ഏത്?
വെളുത്ത പേരയ്ക്കയ്ക്കും ചുവന്ന പേരയ്ക്കയ്ക്കും ആരോഗ്യഗുണങ്ങൾ വ്യത്യസ്തമാണ്.

പേരയ്ക്ക ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. എല്ലാ സീസണിലും ലഭ്യമാകുന്ന പേരയ്ക്ക പല വെറൈറ്റികളുണ്ടെങ്കിലും ഏറ്റവും സാധാരണമായി കാണുന്നത് വെളുത്ത കാമ്പുള്ള പേരയ്ക്കയും ചുവന്ന പേരയ്ക്കയുമാണ്. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക.
ആരോഗ്യഗുണത്തിൽ മികച്ചത് ഏത്
വെളുത്ത പേരയ്ക്കയ്ക്കും ചുവന്ന പേരയ്ക്കയ്ക്കും ആരോഗ്യഗുണങ്ങൾ വ്യത്യസ്തമാണ്. പിങ്ക് പേരയ്ക്കയില്‍ ലൈകോപ്പീന്‍ എന്ന ആന്റിഓക്സിഡന്റ് കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തിനും കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
മാത്രമല്ല വിറ്റാമിന്‍ എയുടെ കലവറകൂടിയാണ് ചുവന്ന പേരയ്ക്ക. അതേസമയം വെളുത്ത പേരയ്ക്കയില്‍ വിറ്റാമിന്‍ ഇയും ഫൈബറും അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന്റെ പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്തും. ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
രണ്ടിനം പേരയ്ക്കകള്‍ക്കും ധാരാളം പോഷകഗുണങ്ങളുണ്ട്. പിങ്ക് പേരയ്ക്കയില്‍ കൂടുതലുള്ള ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളില്‍ ഏറെ ഗുണം ചെയ്യും. പിങ്ക് പേരയ്ക്ക മധുരമുള്ളതാണെങ്കിലും അതിൽ കാണപ്പെടുന്ന നാരുകൾ, ആ മധുരത്തിന്റെ ഗ്ലൂക്കോസ് ഇഫക്റ്റ് ബാലന്‍സ് ചെയ്യും.
ഏതാണ് ആരോഗ്യത്തിന് നല്ലത് ?
ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചുവന്ന പേരക്കയാണ് ആരോഗ്യഗുണങ്ങളില്‍ നല്ലത്. വിറ്റാമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍ എന്നിവ ധാരാളമുണ്ട് എന്നതിന് പുറമെ പഞ്ചസാരയുടെ അളവും കുറവാണ്. എങ്കിലും വെള്ള പേരയ്ക്ക മോശമല്ല, അതിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യസ്ഥിതിക്കനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Pink or White, which guava in best for health
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




