പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ദഹിക്കാത്ത ഈ കാർബോഹൈഡ്രേറ്റുകൾ കുടലിൽ കിടന്ന് ഫെർമെന്റ് ചെയ്യുമ്പോഴാണ് ഗ്യാസും അസ്വസ്ഥതയും ഉണ്ടാകുന്നത്.

Pulse digestion
Pulse digestionPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :1 ഓഗസ്റ്റ് 2026, 1:36 pm IST

നമ്മുടെ ഭക്ഷണക്രമത്തിൽ വളരെ പോഷക​ഗുണമുള്ള ഒന്നാണ് പരിപ്പ് വർ​ഗം. എന്നാൽ പരിപ്പുകഴിച്ചു കഴിഞ്ഞാൽ പലർക്കും വയറുവേദനയും ​ഗ്യാസുകയറ്റവുമാണ്. ശരീരത്തിൽ റാഫിനോസ് എന്ന കാർബോഹൈഡ്രേറ്റിനെ ദഹിപ്പിക്കാൻ ആവശ്യമായ ആൽഫാ ​ഗലാക്റ്റോസിഡേസ് എൻസൈമുകൾ വേണ്ടത്ര ഇല്ലാത്തതാണ് ഇതിന് കാരണം.

ദഹിക്കാത്ത ഈ കാർബോഹൈഡ്രേറ്റുകൾ കുടലിൽ കിടന്ന് ഫെർമെന്റ് ചെയ്യുമ്പോഴാണ് ഗ്യാസും അസ്വസ്ഥതയും ഉണ്ടാകുന്നത്. എന്നാൽ, ഇതിന് പരിഹാരമുണ്ട്.

പരിപ്പ് കഴിക്കുമ്പോൾ ​ഗ്യാസുരൂപപ്പെടുന്നത് ഒഴിവാക്കാൻ ടിപ്സ്

  • പരിപ്പ് പാകം ചെയ്യുന്നതിന് മുൻപ് വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. ഇത് ഗ്യാസ് ഉണ്ടാക്കുന്ന കോമ്പൗണ്ടുകളെ കുറയ്ക്കുന്നു.

  • മുളപ്പിച്ച പരിപ്പ് ഉപയോഗിക്കുക, ഇത് കാർബോഹൈഡ്രേറ്റ് ഘടനയെ മാറ്റി ദഹനം സുഗമമാക്കും.

  • ഇഞ്ചി, കായം, ജീരകം, പെരുഞ്ചീരകം തുടങ്ങിയ ദഹനത്തെ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ പാകം ചെയ്യുമ്പോൾ ചേർത്ത് നോക്കൂ. ഒപ്പം ദിവസവും ധാരാളം വെള്ളം കുടിക്കാനും കഴിക്കുന്ന പരിപ്പിന്റെ അളവ് പെട്ടെന്ന് കൂട്ടാതെ ക്രമേണ കൂട്ടാനും ശ്രദ്ധിക്കണം.

ഈ മാറ്റങ്ങളിലൂടെ വയറിന് ബുദ്ധിമുട്ടില്ലാതെ പരിപ്പിന്റെ പൂർണ്ണ പോഷകഗുണങ്ങളും നമുക്ക് നേടിയെടുക്കാം.

പ്രോട്ടീൻ, ഡയറ്ററി ഫൈബർ, അയൺ, ബി വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് പരിപ്പ്. ഇത് പേശികളുടെ വളർച്ചയ്ക്കും, ദഹനം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ഏറെ സഹായിക്കുന്നു

News Now

Summary

Pulse Digestion Issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates