
ഈ 'പർപ്പിൾ' അത്ര നിസാരക്കാരനല്ല, സൂര്യാഘാതം മുതൽ അർബുദത്തെ വരെ ചെറുക്കും
ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമത്തിൻ്റെ ഫോട്ടോഡേമേജ് തടയാൻ സഹായിക്കുന്നു.

പർപ്പിൾ നിറത്തിലുള്ള പഴങ്ങൾക്കും പച്ചക്കറികളും ആന്റിഓക്സിഡന്റുകളുടെ കലവറയാണ്. ഇത് ശരീരവീക്കം കുറയ്ക്കാനും ചർമത്തിന്റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും. 2019ൽ 'ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം' പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പർപ്പിൾ നിറത്തിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഉയർന്ന അളവിൽ പോളിഫെനോൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഡയറ്ററി പോളിഫെനോൾസ് സൂര്യന്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചർമത്തിൻ്റെ ഫോട്ടോഡേമേജ് തടയാൻ സഹായിക്കുന്നു. കൂടാതെ ത്വക്ക് അർബുദ സാധ്യത കുറയ്‌ക്കുമെന്നും പഠനങ്ങൾ പറയുന്നു.
ചർമത്തിൻ്റെ ആരോഗ്യത്തിന് പർപ്പിൾ പഴങ്ങളും പച്ചക്കറികളും
മുന്തിരി
മുന്തിരി കഴിക്കുന്നത് സൂര്യൻ്റെ അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. ബർമിംഗ്ഹാമിലെ ഡെർമറ്റോളജി വിഭാഗത്തിലെ അലബാമ സർവകലാശാലയിലെ ഗവേഷകർ 2021-ൽ നടത്തിയ ഒരു പഠനത്തിലും മുന്തിരിയുടെ ചർമ്മസംരക്ഷണ ഗുണങ്ങളുടെ കുറിച്ച് പറയുന്നു. 14 ദിവസം തുടർച്ചയായി ഉണക്ക മുന്തിരി കഴിച്ചവരുടെ ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണത്തിൽ 74.8 ശതമാനം വർധനവ് കാണിച്ചതായി ഗവേഷകർ കണ്ടെത്തി.
WHAT TO READ NEXT

ചർമം വരണ്ടു പോകുന്നുണ്ടോ? ഡയറ്റിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് ജ്യൂസ് ആയോ അല്ലാതെയോ കുടിക്കുന്നത് വീക്കം, രക്തയോട്ടം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമത്തിൻ്റെ ആരോഗ്യ മെച്ചപ്പെടുത്താനും തിളങ്ങാനും സഹായിക്കുന്നു.
പാഷൻ ഫ്രൂട്ട്
പാഷൻ ഫ്രൂട്ടിൽ പ്രത്യേക പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 2013-ൽ 'ബയോളജിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽ ബുള്ളറ്റിൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പാഷൻ ഫ്രൂട്ടിൽ നിന്ന് വേർതിരിച്ചെടുത്ത പൈസറ്റാനോൾ ചർമ്മകോശങ്ങളെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതായി കണ്ടെത്തിയുരുന്നു.
WHAT TO READ NEXT

തണ്ണിമത്തൻ എണ്ണ, മുടിക്കും ചർമത്തിനും മികച്ചത്
പർപ്പിൾ കാബേജ്
പർപ്പിൾ കാബേജിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.. കാബേജ് ഇലകൾ ചർമ്മത്തിൽ പുരട്ടുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.
വഴുതനങ്ങ
ചർമ്മ സംരക്ഷണത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് വഴുതന. വഴുതനങ്ങയിൽ കാണപ്പെടുന്ന ഒരു തരം സംയുക്തമായ സോളാസോഡിൻ റാംനോസിൽ ഗ്ലൈക്കോസൈഡുകൾ (SRGs) ചർമ്മ സംരക്ഷണത്തിന് ഗുണകരമാണ്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Purple Fruits and vegetables for better skin health
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


