
ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് സുരക്ഷിതമോ?
0.006 മില്ലിമീറ്റർ കനം മാത്രമാണ് ഇവയ്ക്കുള്ളത്

യാത്രകൾ പോകുമ്പോൾ ഭക്ഷണം ചൂടോടെ സൂക്ഷിക്കാൻ ഏറ്റവും മികച്ച മാർഗമാണ് അലൂമിനിയം ഫോയിൽ. ഭക്ഷണത്തിന്റെ ചൂടും രുചിയും പോകാതെ മണിക്കൂറുകളോളം ഇരിക്കാൻ ഇത് സഹായിക്കും. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
WHAT TO READ NEXT

കറന്റ് പോയാൽ ഫ്രിഡ്ജ് തുറക്കരുത്, കുറച്ച് പവർകട്ട് സുരക്ഷാ ടിപ്സ്
പേര് പോലെ അലൂമിനിയം കൊണ്ടാണ് ഈ ഫോയിൽ ഉണ്ടാക്കിയിരിക്കുന്നത്. 0.006 മില്ലിമീറ്റർ കനം മാത്രമാണ് ഇവയ്ക്കുള്ളത്. ഇവയ്ക്ക് പ്രകാശത്തെയും ഓക്സിജനെയും തടയാനുള്ള കഴിവുണ്ട്.
WHAT TO READ NEXT

സ്മാർട്ട് വാച്ച് പറയുന്നതെല്ലാം ശരിയാണോ? എത്രത്തോളം വിശ്വസിക്കാം?
കൂടാതെ ഇതിന് പ്രതിഫലന ശേഷിയുമുണ്ട്. ഭക്ഷണത്തിന്‍റെ ചൂട് നിലനിര്‍ത്താനും രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സഹായിക്കും. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു.
എന്നാൽ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇലക്ട്രോകെമിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അലൂമിനിയം ഫോയിൽ അസിഡിറ്റി, കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കും. ഇത് അലൂമിനിയം അയോണുകളെ വേർതിരിക്കാൻ കാരണമാകും. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കും.
അതിനാൽ ഭക്ഷണം നേരിട്ട് അലൂമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലൂമിനിയം ഫോയിൽ പൊതിയുന്നതാണ് സുരക്ഷിതം. കൂടുതൽ സമയം ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ഒഴിവാക്കണം. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഛർദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം.
ഫോയില്‍ സൂക്ഷിക്കാന്‍ കഴിയുന്നവ
സാന്‍ഡ്വിച്ച്
ബ്രെഡ്
കേക്കുകളും മഫിനുകളും
റോസ്റ്റഡ് പച്ചക്കറികള്‍ അല്ലെങ്കില്‍ ചിക്കന്‍
അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്
തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍
ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍
കറികളും അച്ചാറുകളും
ചീസ്, വെണ്ണ
മുട്ട
വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണം
ഉരുഴക്കിഴങ്ങ്
WHAT TO READ NEXT

കണ്ണുകൾക്ക് സമ്മർദം കൂടുമ്പോൾ കാഴ്ച മങ്ങുമോ? എങ്ങനെ പ്രതിരോധിക്കാം?
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Is rapping food in Aluminum foil Healthy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




