
'റെഡി ടു കുക്ക്' സമയം ലാഭിക്കാൻ നല്ലതാണ്, പക്ഷെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് സൂക്ഷിക്കണം
ഇത് പ്രിസർവേറ്റീവുകളും, അസിറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേർത്താണ് പ്രീസർവേവ് ചെയ്തിരിക്കുന്നത്.

തിരക്കുപിടിച്ച ജീവിതത്തിൽ പാചകം എളുപ്പമാക്കാൻ ഇപ്പോഴത്തെ റെഡി ടു കുക്ക് സൗകര്യം വളരെ സഹായകരമാണ്. അരച്ച് പാക്കറ്റിൽ കിട്ടുന്ന ഇഡലി-ദോശ മാവ്, ഹാഫ് കുക്ക്ഡ് ചപ്പാത്തി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഫ്രോസൺ പരോട്ട, റെഡി മസാല മിക്സുകൾ എന്നിവ ഇതിന് ഉദ്ദാഹരണങ്ങളാണ്. ഇവയൊക്കെ നമ്മുടെ സമയം ലാഭിക്കാനും പാചകം എളുപ്പത്തിലാക്കാനും സഹായിക്കും. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടാനും സാധ്യതയുണ്ട്.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
മുൻപ് കറികൾക്ക് അരച്ചും അരിഞ്ഞും ചേർത്തിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് രൂപത്തിൽ ഇന്ന് വിപണിയിൽ സുലഭമാണ്. ഇഞ്ചിയും വെളുത്തുള്ളിയും തെലികളഞ്ഞ് അരിഞ്ഞ് സമയം കളയാതിരിക്കാൻ ഇതൊരു മികച്ച മാർഗമാണെങ്കിലും ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇത് പ്രിസർവേറ്റീവുകളും, അസിറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേർത്താണ് പ്രീസർവേവ് ചെയ്തിരിക്കുന്നത്. കൂടാതെ ജിഞ്ചർ ഗാർളിക് പേസ്റ്റിൽ സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളുമാണ് ചേർക്കുക. മിതമായ അളവ് പ്രശ്നമല്ലെങ്കിൽ ദീർഘകാല ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച്, സെൻസിറ്റീവായ വയറും കുടലുമൊക്കെയുള്ളവർക്ക്. അതുകൊണ്ടു തന്നെ പരമാവധി പാക്ക്ഡ് പേസ്റ്റുകൾ ഒഴിവാക്കുക. കഴിയുന്നതും വീട്ടിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കുക.
ഹാഫ്-കുക്ക് ചപ്പാത്തി
പല റെഡി-ടു-കുക്ക് ഭക്ഷണങ്ങളിലും രുചി വർധിപ്പിക്കാനും ഷെൽഫ് ലൈഫ് കൂട്ടാനും കൂടുതൽ ഉപ്പ് ചേർക്കാറുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത, ശരീരത്തിൽ വെള്ളം കെട്ടിനിൽക്കൽ, വൃക്കകളുടെ പ്രവർത്തനം തകരാറിലാകുക എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഫ്രോസൺ പറോട്ട, ഹാഫ്-കുക്ക് ചപ്പാത്തി, റെഡി സ്നാക്കുകൾ എന്നിവയിൽ പലപ്പോഴും അധിക എണ്ണയും ട്രാൻസ് ഫാറ്റും ഉണ്ടാകാം. ഇത് കൊളസ്ട്രോൾ, അമിതവണ്ണം, ഹൃദ്രോഗ സാധ്യത വർധിക്കുക, ഫാറ്റി ലിവർ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം.
ദോശമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പോലുള്ളവ ശരിയായ താപനിലയിൽ സൂക്ഷിക്കാത്ത പക്ഷം ബാക്ടീരിയ വേഗത്തിൽ വളരാം. ഇത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പാക്കറ്റ് തുറന്ന ശേഷം മണിക്കൂറുകളോളം പുറത്തുവയ്ക്കരുത്.
ഫ്രിഡ്ജിൽ സൂക്ഷിക്കണം.
ദുർഗന്ധമോ നിറമാറ്റമോ വന്നാൽ ഉപയോഗിക്കരുത്.
കാലാവധി കഴിഞ്ഞവ ഒഴിവാക്കുക
പൂർണ്ണമായി വേവിച്ച ശേഷമേ കഴിക്കാവൂ
വീണ്ടും വീണ്ടും ചൂടാക്കരുത്
WHAT TO READ NEXT

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാമോ? ഗുണവും ദോഷവും
റെഡി ടു കുക്ക് തിരഞ്ഞെടുക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കുമെങ്കിലും അവ അമിതമായി ഉപയോഗിക്കാതെ ശ്രദ്ധിക്കുക. ഗുണനിലവാരമുള്ളത് ഉപയോഗിക്കുന്നതും ആരോഗ്യ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും.
News Now
Summary
Ready to Cook foods health risks
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






