ഷേക്ക് ഹാന്‍ഡ് കൊടുക്കാറുണ്ടോ? ഹൃദയാരോ​ഗ്യം അളക്കാനുള്ള പൊടിക്കൈ

ഹൃദയാരോഗ്യവും പേശികളുടെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടുക്കിടക്കുന്നു.

Shake Hands
Heart Healthpexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :5 ജൂലൈ 2025, 6:58 pm IST

പരിചയം പുതുക്കാനും പരിചയപ്പെടാനുമൊക്കെ മാര്യാദയുടെ സൂചനയാണ് ഹസ്തദാനം. സൗഹൃദത്തിന്‍റെ മുഖം മാത്രമല്ല, ഹസ്തദാനത്തിലൂടെ ഹൃദയാരോഗ്യവും മനസിലാക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ഹൃദയാരോഗ്യവും പേശികളുടെ ആരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടുക്കിടക്കുന്നു. പേശികൾ രക്തസമ്മർദവും ഉപാപചയം വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനുള്ള നിർണായക പങ്കുവഹിക്കുന്നു.

ഹാന്‍ഡ് ഗ്രിപ്പ് കുറയുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്‍റെ ലക്ഷണമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൃദയത്തിൽ നിന്ന് ശരീര ഭാ​ഗങ്ങളിലേക്ക് കൃത്യമായ രക്തയോട്ടം നടക്കാതെ വരുമ്പോള്‍ പേശികളുടെ ബലം കുറയുകയും ഹാന്‍ഡ് ഗ്രിപ്പ് കുറയുകയും ചെയ്യുമെന്നാണ് യുകെ ആസ്ഥാനമായി നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഹൃദയാരോഗ്യം പരിശോധിക്കാനുള്ള മികച്ച മാര്‍ഗമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഹൃദയമിടിപ്പ് കുറയുന്നതും ദുര്‍ബലമായ തണുത്ത കൈകളും ശരീരത്തില്‍ കൃത്യമായ രക്തയോട്ടം നടക്കാത്തതിന്‍റെയും ഹൃദയത്തിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങളുടെയും സൂചനയായിരിക്കാം. ഹൃദ്രോഗത്തിൻ്റെ വ്യക്തമായ സൂചനയല്ലെങ്കിലും സ്ഥിരമായ കൈകളിലെ തണുപ്പ് വൈദ്യസഹായം തേടേണ്ട കാര്യമാണ്. ആത്മവിശ്വാസവും ഊഷ്മളവുമായ ഹസ്തദാനത്തിന് ആന്തരിക സന്തോഷം ആശയവിനിമയം നടത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയും.

News Now

Summary

Shakehands can predict your heart health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates